കോളേജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്‌നോളജിയില്‍, ഫുഡ് ടെക്‌നോളജിയില്‍, എം.എസ് സി
കൗണ്‍സില്‍ ഫൊര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്-ന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്‌നോളജി, രണ്ടു വര്‍ഷ (സെമസ്റ്റര്‍ സിസ്റ്റം) എം. എസ് സി ( ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ളതാണ് സി.എഫ്.റ്റി.(കെ)
യോഗ്യത: താഴെ പറയുന്ന ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്, കെമിസ്‌ട്രി, ബയോകെമിസ്‌ട്രി, ബയോ ടെക്‌നോളജി, മൈക്രോബയോളജി എന്നിവയില്‍ മെയിന്‍ വിഷയങ്ങളില്‍ 55% മാര്‍ക്കോടെ, ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
താഴെ പറയുന്ന സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.
www.supplycokerala.com
സി ഐ എഫ് റ്റി, സി എഫ് ആര്‍ ഡി കാമ്പസ്, പെരിഞ്ചോട്ടക്കല്‍ പി. ഒ, അനകുത്തി, കോന്നി, പത്തനംതിട്ട- യില്‍ നിന്നോ, ഹെഡ് ഓഫീസ്, സപ്ലൈകോ, മാവേലിഭവന്‍, ഗാന്ധിനഗര്‍, കൊച്ചിന്‍-20 ല്‍ നിന്നോ അപേക്ഷാഫോം നേടാവുന്നതാണ്.
ഡയറക്‌ടര്‍, കൗണ്‍സില്‍ ഫൊര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, മാവേലിഭവന്‍, മാവേലിറോഡ്, ഗാന്ധി നഗര്‍, കൊച്ചി-682020 എന്ന വിലാസത്തില്‍, പൂരിപ്പിച്ച അപേക്ഷകള്‍ 5-08-2013നു മുമ്പായി ലഭിക്കണം.
https://www.facebook.com/Malayalivartha