ത്രിവത്സര എല്‍. എല്‍. ബി പ്രവേശനം : ആഗസ്റ്റ് 7 നു മുന്‍പ് അപേക്ഷിക്കുക
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഗവ. ലോ കോളേജുകളിലേയ്‌ക്കും, സംസ്ഥാനസര്‍ക്കാരുമായി സീറ്റു വിഭജനത്തില്‍ ധാരണയായിട്ടുള്ള സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയ്‌ക്കും ത്രിവത്സര എല്‍. എല്‍. ബി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നു മുന്‍പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം അപേക്ഷകര്‍.
വിദ്യാഭ്യാസയോഗ്യതകള്‍
(a) കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, കേരളായൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയുല്‍ നിന്നോ ഉള്ള ബിരുദം.
(b) ബിരുദ പരീക്ഷയില്‍, എല്ലാവിഭാഗത്തിനും കൂട് 45% മാര്‍ക്കു നേടിയിട്ടുണ്ടാവണം. എന്നാല്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 40% മാര്‍ക്കു മതിയാകും.
(c) 2012/13 വര്‍ഷത്തില്‍ അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശനപരീക്ഷയ്‌ക്കായി അപേക്ഷിക്കാം. എന്നാല്‍ അഡ്‌മിഷന്റെ സമയത്ത് പ്രൊവിഷണല്‍/ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ ഇവര്‍ ഹാജരാക്കിയിരിക്കണം.
പ്രായം : പ്രായപരിധിയില്ല
(d) പ്രവേശന പരീക്ഷയില്‍ ജനറല്‍/എസ്.ഇ.ബി.സി അപേക്ഷകര്‍ 10% മാര്‍ക്കും, എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ 5% മാര്‍ക്കും നേടിയെങ്കില്‍ മാത്രമേ വിജയിച്ചതായി പരിഗണിക്കുകയുള്ളൂ.
പ്രവേശനപരീക്ഷ
25-08-2013 ഞായറാഴ്‌ച തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചാണ് പ്രവേശനപരീക്ഷ നടത്തുന്നത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 1 മണി വരെയാണ് സമയം. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളാണുണ്ടാവുക. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ആപ്‌റ്റിറ്റിയൂഡ് ഫൊര്‍ ലീഗല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ വരുന്നത്.
ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനും, മറ്റു വിശദവിവരങ്ങള്‍ക്കുമായി www.cee.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha