ക്യാറ്റ്- ഓഗസ്റ്റ് 5 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും
മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്കും(പി ജി പി), ഫെലോപ്രോഗ്രാമുകള്‍ക്കും(എഫ് പി എം)- വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷയക്ക്(കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റ്- CAT ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. അഹമ്മദാബാദ്, ബാംഗ്‌ളൂര്‍, കല്‍ക്കട്ട, ഇന്‍ഡോര്‍, കാഷിപുര്‍, കോഴിക്കോട്, ലക്‌നൗ, റായ്‌പൂര്‍, റാഞ്ചി, റോഹ്‌തക്, ഷില്ലോംഗ്, തിരുച്ചിറപ്പള്ളി, ഉദയ്‌പൂര്‍ എന്നിവിടങ്ങളിലായുള്ള 13 ഐഐഎം- കളിലെ പ്രവേശനത്തിനു വേണ്ടിയുള്ള വിജ്ഞാപനമാണിത്. ഇത്തവണ ഇന്‍ഡോറിലെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനാണ് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ളത്.
പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സൈറ്റ് മേല്‍വിലാസം ചുവടെ കൊടുക്കുന്നു.
1) www.iimahd.ernet.in
2) www.iimb.ernet.in
3) www.iimcal.ac.in
4) www.iimidr.ac.in
5) www.iimkashipur.ac.in
6) www.iiml.ac.in
7) www.iimraipur.ac.in
8) www.iimranchi.ac.in
9) www.iimrohtak.ac.in
10) www.iimshillong.in
11) www.iimtrichy.ac.in
12) www.iimu.ac.in
13) www.iimk.ac.in
പി എച്ച് ഡി - യ്‌ക്കു തുല്യമായ ഫെല്ലോ പ്രോഗ്രാംസ് ഇന്‍ മാനേജ്‌മെന്റ് (എഫ് പി എം)- നായുള്ള വിജ്ഞാപനം ഓരോ ഇന്‍സ്റ്റിറ്റിയൂട്ടുകളും വെവ്വേറെയായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
http://cat2013.iimidr.ac.in/
https://www.facebook.com/Malayalivartha