രാജീവ് ഗാന്ധി ആയുര്‍വ്വേദ കോളേജില്‍ ബി.എ.എം.എസിന് എന്‍.ആര്‍. ഐ സീറ്റൊഴിവ്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള മാഹിയിലെ രാജീവ് ഗാന്ധി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വ്വേദ മെഡിസിന്‍ ആന്റ് സര്‍ജറി കോഴ്‌സിലേയ്‌ക്ക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത:
ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി(ബോട്ടണി, സുവോളജി), ഇംഗ്ലീഷ് എന്നിവ എടുത്ത് സി.ബി.എസ്.ഇ /ഐ.എസ്.സി/സംസ്ഥാന സിലബസ് എന്നിവയില്‍ 10+2 പാറ്റേണില്‍ പാസ്സായിരിക്കണം. ഇതില്‍ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്ക് 50% മാര്‍ക്കും, ഇംഗ്ലീഷിന് ജയിക്കുവാനാവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്കെങ്കിലും നേടിയിരിക്കണം.
എം.ബി.സി, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് 40% മാര്‍ക്കു മതിയാകും. എന്‍. ആര്‍. ഐ/സ്‌പോണ്‍സര്‍ഷിപ്പ്/വിദേശവിദ്യാര്‍ത്ഥി എന്നീ വിഭാഗത്തിലുള്ളവര്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നാവണം പ്രസ്‌തുത യോഗ്യത നേടിയത്.
(i) യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്
(ii) ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
(iii) പാസ്‌പോര്‍ട്ടിന്റെ കോപ്പി
(iv) എന്‍. ആര്‍. ഐ വിദ്യാര്‍ത്ഥിയാണെന്നു തെളിയിക്കുന്നതിന് വിദ്യാര്‍ത്ഥിയുടെ/മാതാപിതാക്കളുടെ/സ്‌പോണ്‍സറുടെ- സ്റ്റാറ്റസ് തെളിവുകള്‍.
(v) പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോകള്‍ 4 എണ്ണം
യു. എസ്. $50 അല്ലെങ്കില്‍ 2000/- രൂപ യുടെയോ ബാങ്ക് ഡ്രാഫ്‌റ്റ്/കാഷ്യര്‍ ചെക്ക്( പുതുച്ചേരി മെഡിക്കല്‍ കോളേജ് സൊസൈറ്റിയുടെ പേരില്‍ പുതുച്ചേരിയില്‍ മാറാവുന്ന) അപേക്ഷാഫീസായി അടയ്‌ക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം താഴെ പറയുന്ന മേല്‍വിലാസത്തില്‍ ഓഗസ്റ്റ് 14, 5 മണിക്കു മുന്‍പ് എത്തിക്കണം.
മേല്‍വിലാസം: പ്രിന്‍സിപ്പല്‍, രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പോസ്റ്റ് ബോക്‌സ് നമ്പര്‍ 26, മാഹി- 673 310
https://www.facebook.com/Malayalivartha