ഐ എച്ച് ആര്‍ഡി യില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റില്‍ ആരംഭിക്കുന്ന, 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും. പ്രോസ്‌പെക്‌ടസും താഴെ പറയുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
തിരുവനന്തപുരം, എറണാകുളം, പറ്റുവം, നാദാപുരം, ഹരിപ്പാട്, അടൂര്‍, മാവേലിക്കര, കോഴിക്കോട് എന്നിവിടങ്ങളിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിന്നും , കോഴിക്കോട്, വടകര, മല, കരുനാഗപ്പള്ളി, കല്ല്യാശ്ശേരി എന്നിവിടങ്ങളിലെ മോഡല്‍ പോളിടെക്‌നിക്കുകളില്‍ നിന്നും , കലൂര്‍, പെരിന്തല്‍മണ്ണ, പുതുപ്പള്ളി, കപ്രാശ്ശേരി, വരാഡിയം, ചേര്‍ത്തല, മുട്ടട, മുട്ടം, ആലുവ എന്നിവിടങ്ങളിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും, തിരൂര്‍, കുണ്ടറ, വളാഞ്ചേരി, ചേര്‍പ്, രാജാക്കാട് എന്നിവിടങ്ങളിലെ എക്‌സ്റ്റെന്‍ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും തിരുവനന്തപുരത്തെ ഫിനിഷിംഗ് സ്‌കൂളില്‍ നിന്നും, കടപ്പാക്കടയിലെ സ്‌കില്‍ ഡവലപ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും, 13-09-2013 വരെ 50/- രൂപ അടച്ചാല്‍ ആപ്ലിക്കേഷനും, പ്രോസ്‌പെക്‌ടസും ലഭിക്കുന്നതാണ്.
13-09-2013 നു മുമ്പ് പൂരിപ്പിച്ച അപേക്ഷാഫോമും, 100/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം( എസ് സി/എസ് ടി/ ഒ ബി സി അപേക്ഷകര്‍ക്ക് 50/- രൂപ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
www.ihrd.ac.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌ത അപേക്ഷാഫോം ഉപയോഗിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പുമേധാവിയുടെ പേരില്‍ എടുത്ത 150/- രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് സഹിതം (എസ് സി/എസ് ടി/ ഒ ബി സി) അപേക്ഷകരാണെങ്കില്‍ 100/- രൂപ) 13-09-2013 നു മുമ്പ് സ്ഥാപന മേധാവികള്‍ക്ക് എത്തിച്ചു കൊടുക്കണം.
https://www.facebook.com/Malayalivartha