നീറ്റ്; സുപ്രീംകോടതിയില്‍ റിവ്യൂപെറ്റീഷന്‍ സമര്‍പ്പിച്ചു
എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റു ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്‌തു കൊണ്ട് തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ റിവ്യൂഹര്‍ജി സമര്‍പ്പിച്ചു. സങ്കല്‍പ്പ് എന്ന സംഘടന( എന്‍.ജി.ഒ), അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനെയാണ് ജൂലൈ 18-ലെ വിധിയെ ചോദ്യം ചെയ്‌തു കൊണ്ട് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. നീറ്റ്‌് നിര്‍ത്തലാക്കിയാല്‍ വ്യാപകമായ അഴിമതിയ്‌ക്ക് ഇടയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha