എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, പുതിയ തിയതി പിന്നീട് അറിയിക്കും
എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. ജൂലൈ ഒൻപത്, പത്ത് തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16, 17 തിയതികളിലേക്ക് മാറ്റി വച്ചു.
ഇതിന്റെ വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
അതേസമയം തന്നെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് വേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഫീസ് അടച്ചതിന് ശേഷം അപേക്ഷ പൂർത്തീകരിക്കാൻ കഴിയാതിരുന്ന അപേക്ഷകർക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽ ജൂലൈ 7, 8 തിയതികളിലായി തുറന്നു കൊടുക്കുന്നതാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി 0481-2732947 എന്ന നമ്പറിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha