പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല; വെള്ളിയാഴ്ചത്തേക്ക് മാറ്റി സംസ്ഥാനത്തെ പ്ലസ് വണ്‍..എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ല.. മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ
പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് തീയതി മാറ്റിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് നടത്താനിരുന്ന അലോട്ട്‌മെന്റ് നാളെ(വെള്ളി) നടത്താനാണ് തീരുമാനം. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ല.
സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഇത്തവണത്തെ പ്രവേശന നടപടികളെ ബാധിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്.
ഒരു ട്രയല്‍ അലോട്ട്‌മെന്റും മൂന്ന് മുഖ്യ അലോട്ട്‌മെന്റുകളുമാണ് ഉണ്ടാവുക. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ക്ലാസുകള്‍ ഓഗസ്റ്റ് 22ന് തുടങ്ങും. സെപ്തംബര്‍ 30 ഓടുകൂടി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി 18 നായിരുന്നു.
വിവിധ ജില്ലകളില്‍ സീറ്റ് കൂട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധനയും ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായിരുന്നു
https://www.facebook.com/Malayalivartha