23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗജന്യമായി പഠിക്കാം
വിദ്യാർത്ഥികൾക്ക് സുവർണാവസരമൊരുക്കി യു ജി സി .. 23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗകര്യമായി പഠിക്കാം എന്ന് മാത്രമല്ല രാജ്യത്തിന്റെ ഏതു കോണിലിരുന്നും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാം എന്ന സൗകര്യവുമുണ്ട് . ഇനി പഠന മാധ്യമം പ്രശ്നമാകുമോ എന്ന പേടിയും വേണ്ട.. വിദ്യാർത്ഥികളുടെ പ്രാദേശിക ഭാഷയിൽ തന്നെ പഠിക്കാനാകും . പഠിച്ചിറങ്ങിയാൽ പി എസ് സി,യു പി എസ് സി ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളിലും ഇവർക്ക് അവസരമുണ്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി അടക്കമുള്ള 23,000-ലധികം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ദേശീയ വിദ്യാഭ്യാസ നയം 2020ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . 2022 ജൂലൈ 29 ന് ആരംഭിച്ച യുജിസി വെബ് പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ചാണ് യുജിസി പുതിയ പോർട്ടൽ നിർമ്മിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തര തലങ്ങളിൽ വിവിധ കോഴ്സുകളുടെ കണ്ടൻ്റുകൾ ഈ വെബ് പോർട്ടൽ വഴി ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ എല്ലാവർക്കും തുല്യാവസരം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് യുജിസി പ്രസിഡന്റ് പ്രൊഫ.എം.ജഗദീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ഡിജിറ്റൽ ഉള്ളടക്കം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും രാജ്യത്തിൻ്റെ വിദൂര ഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് യുജിസി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി . പ്രാദേശിക ഭാഷകളിൽ പഠനം നടത്താൻ കഴിയുമെന്ന വലിയൊരു പ്രത്യേകതയാണ് ഈ കോഴ്സുകൾക്കുള്ളത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള , പോർട്ടലിൽ തന്നെയാണ് കോഴ്സുകൾ നടത്തുന്നത് , .അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കണ്ടൻറുകൾ ലഭിക്കുകയും ചെയ്യും ഹിന്ദി, മറാത്തി, ബംഗ്ലാ,കൂടാതെ ഇംഗ്ലീഷ്, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ 8 ഇന്ത്യൻ ഭാഷകളിൽ കോഴ്സ് ലഭ്യമാണ്
യുജിസി പോര്‍ട്ടല്‍ വഴി ഈ കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാമെങ്കിലും വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോള്‍ പ്രതിദിനം 20 രൂപ വീതം ഫീസ് ഈടാക്കും . ആയുഷ്മാൻ ഭാരത് യോജന, പിഎം കിസാൻ സമ്മാൻ നിധി യോജന, ഇ-ശ്രം, പാൻ കാർഡ്, പ്രധാൻ മന്ത്രി ശ്രം യോഗി മന്ധൻ യോജന തുടങ്ങി നിരവധി സർക്കാർ പദ്ധതികൾക്ക് തുല്യമാണ് ഈ പുതിയ വിദ്യാഭ്യാസ പദ്ധതി
https://www.facebook.com/Malayalivartha