നൂറിലേറെ ഒഴിവുകളുമായി കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ; ഇനി ബിരുദധാരികൾക്കും എളുപ്പത്തിൽ അപേക്ഷിക്കാം
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് ബിരുദധാരികളായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. 2023 ഏപ്രിലിൽ ആരംഭിക്കുന്ന ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൽ എൻജിനിയർ, ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിലായി മൊത്തം 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്ലൈനായി മാത്രം സമർപ്പിക്കുക.
ബിരുദം. എൻജിനിയർ: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദ തത്തുല്യമാണ് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. 20-27 വയസാണ് പ്രായപരിധി. എസ്എസ്ബി ഇന്റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.
അപേക്ഷകരുടെ ഉയരം കുറഞ്ഞത്- 157.5 സെ.മീ ആണ് ശാരീരിക യോഗ്യത വേണ്ടത്. ലക്ഷദ്വീപുകാർക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.കാഴ്ചശക്തി: ഡിസ്റ്റന്റ് വിഷൻ ശെരിയായിരിക്കണം.ഏറ്റവും മികച്ച കാഴ്ച ശക്തി -6/6, ഏറ്റവും മോശപ്പെട്ട കാഴ്ചശക്തി -6/18 ആണ് . മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്. ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു ഡറാഡൂണിലെ മിലിട്ടറി അക്കാഡമിയിൽ ഒരു വർഷം പരിശീലനമുണ്ടാകും. പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ലഭിക്കുക.
www.joinindiana rmy.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഓണ്ലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24. ഓണ്ലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഒന്നിലേറെ അപേക്ഷ അയക്കാതെ പ്രത്യേകം ശ്രെദ്ധിക്കുക. ഓണ്ലൈൻ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinin dianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha