സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു...
ടൂറിസം വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.
ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ് എന്നിവയാണു ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾ. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത . അപേക്ഷകരുടെ പ്രായപരിധി 25 വയസാണ്. എസ് സി / എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായത്തിൽ ഇളവുണ്ട്. 400 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി / എസ്ടി വിഭാഗങ്ങൾക്ക് 200 രൂപ. കൂടുതൽ വിശധാംശങ്ങൾക്ക് www.sihmkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha