ഇനി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും കരസേനയിൽ എൻജിനീയർ ആകാം; പഠിക്കു കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ്...എന്തിന് സമയം പാഴാക്കുന്നു ഉടനെ അപേക്ഷിക്കു...
കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. പുരുഷന്മാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമാണുള്ളത്. അപേക്ഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും അവിവാഹിതരായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.
ബന്ധപ്പെട്ട വിഭാഗങ്ങളിലെ ബിടെക്/ ബിഇ എന്നതാണ് വിദ്യാഭ്യാസ യോഗ്യത. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 20–27. എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയും വഴിയാണ് തിരഞ്ഞെടുക്കുന്നത്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം നടത്തുന്നത്. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.
മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. 35 വയസ്സാണ് അവരുടെ പ്രായപരിധി. അപേക്ഷിക്കാനുള്ള അവസ്സാന തീയതി സെപ്റ്റംബർ 9. കൂടുതൽ വിശധാംശങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. വിഭാഗം തിരിച്ചുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിൽ വിവരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
https://www.facebook.com/Malayalivartha