ഇനി ഫാഷൻ ടെക്നോളജി പഠിക്കേണ്ടത് എവിടെയാണെന്ന് ഓർത്തു പരിഭ്രാന്തരാകേണ്ട... ഒരു വർഷം കൊണ്ട് ‘ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി’ കോഴ്സ് നിങ്ങൾക്ക് പഠിക്കാനിതാ ഒരു സുവർണ്ണാവസരം...
ഫാഷൻ ടെക്നോളജി കോഴ്സ് പഠിക്കാനാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ട് ഒരുവർഷ ‘ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി’ കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസ്സാന തീയതി ഓഗസ്റ്റ് 12.
എസ്എസ്എൽസി യാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകരുടെ പ്രായപരിധി 35 വയസ്സാണ്. ഇത് അപേക്ഷിക്കാൻ ഫീസ് ഇല്ല. നിരതദ്രവ്യമുൾപ്പെടെ ഈ കോഴ്സ് പഠിക്കാനുള്ള മൊത്തം തുക 21,200 രൂപയാണ്. വസ്ത്രനിർമാണശാലകളിലടക്കം വിവിധ തരം തസ്തികകളിലേക്കും ജോലിസാധ്യത ഏറെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.iihtkannur.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha