വളരെയേറെ ഉത്തരവാദിത്വമുള്ള ജോലി ചെയ്യാൻ നിങ്ങൾക്ക് മനകരുത്തുണ്ടോ? എങ്കിൽ നിങ്ങൾക്ക് ചങ്കൂറ്റത്തോടെ പഠിക്കാം എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്....
ഏറെ ഉത്തരവാദിത്വത്തോടുകൂടി ജോലി ചെയ്യാൻ മനക്കരുത്തുള്ളവർക്കിതാ ഒരു സുവർണ്ണാവസരം. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് പഠിക്കൂ. ഒരു വിമാനം പുറപ്പെടുംമുൻപ് അതിന്റെ യന്ത്രസംവിധാനമടക്കം എല്ലാ സാങ്കേതികവശങ്ങളും തൃപ്തികരമെന്ന് ഉറപ്പാക്കി, പറക്കാൻ സജ്ജമെന്നു സർട്ടിഫൈ ചെയ്യേണ്ട ചുമതല എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർക്കാണ്.
മൂന്നു വർഷത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (AME) കോഴ്സ് അംഗീകൃത സ്ഥാപനത്തിൽ പഠിച്ചു ജയച്ചതിനുശേഷം, നിർദിഷ്ട യോഗ്യതാപരീക്ഷ വഴി ലൈസൻസും നേടുകയും ഇതിനുള്ള യോഗ്യത സമ്പാദിക്കുകയും ചയ്യാം. വിമാനയാത്ര സംബന്ധിച്ച സമസ്തകാര്യങ്ങളും നിയന്ത്രിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം പരിശീലനസ്ഥാപനത്തിന് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഡിജിസിഎയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ എക്സാമിനേഷൻ ഓർഗനൈസേഷനാണ് AME & FC (എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ & ഫ്ലൈറ്റ് ക്രൂ) ഓൺലൈൻ ലൈസൻസിങ് പരീക്ഷയുടെ ചുമതല വഹിക്കുന്നത്.
പരീക്ഷയെ തുടർന്നുള്ള വിശദവിവരങ്ങൾക്കായി www.pariksha.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനീയറിങ്ങിൽ 4 വർഷ ബിടെക്/തുല്യയോഗ്യത ഉള്ളവരാണു വിമാനത്തിന്റെ സാങ്കേതികപരിപാലന ഉത്തരവാദിത്തം നിർവഹിക്കുന്നത്.
എഎംഇ കോഴ്സിലേക്കുള്ള പ്രവേശന യോഗ്യത, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കാം അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, എയ്റോനോട്ടിക്കൽ എന്നിവയിൽ ഒരു ശാഖയിലെ 3 വർഷ ഡിപ്ലോമയായാലും മതി.
പരിശീലനത്തിനു സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ:
- സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ലൂയിസ് നഗർ, ചാലക്കുടി
- ഷാ ഷിബ് ഏവിയേഷൻ അക്കാദമി, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം, നെടുമ്പാശേരി, കൊച്ചി
- റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ, പള്ളിച്ചൽ, വെടിവച്ചൻകോവിൽ, തിരുവനന്തപുരം
- മൗണ്ട് സിയോൺ കോളജ് ഓഫ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്, കടമ്മനിട്ട, പത്തനംതിട്ട
- ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജവഹർ ഗാർഡൻസ്, ലക്കിടി, മംഗലം പി.ഒ., പാലക്കാട്
ദേശീയതലത്തിൽ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ സമ്പൂർണ ലിസ്റ്റ്, റേറ്റിങ്ങും വിഷയവും അറിയുവാനായി www.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha