എം.സി.എ- ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
എ.ഐ..സി.റ്റി.ഇ അംഗീകരിച്ചിട്ടുള്ള കേരളത്തിലെ കോളേജുകളിലേക്ക് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്( എം.സി.എ) പ്രവേശനപരീക്ഷയ്‌ക്കായി കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാനിനേഷന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു. സി.ഇ.ഇയുടെ ഔദ്യോഗിക വെബ് സൈറ്റായ www. cee.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഗസ്‌റ്റ് 8-ാം തീയതി മുതല്‍ ഓഗസ്റ്റ് 20, 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളോടൊപ്പം കമ്മീഷണര്‍ ഫൊര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിങ്ങ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍ , തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ ലഭിക്കണം. 2013, സെപ്‌തംബര്‍ 8-ാം തീയതി 10 മണിക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ച് പ്രവേശന പരീക്ഷ നടത്തുന്നതായിരിക്കും.
https://www.facebook.com/Malayalivartha