ഇനി ഡിസ്റ്റന്റായി ആരോഗ്യമേഖലയിൽ പി ജി ഡിപ്ലോമ പഠിക്കാം...ഉടൻ അപേക്ഷിക്കു...
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ന്യുഡൽഹിയിലെ സ്വയംഭരണ സ്ഥാപനം NIHFW വിദൂരശൈലിയിൽ നടത്തുന്ന 6 പി ജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തപാലിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ലേറ്റ് ഫീസ് സഹിതം സെപ്തംബര് 15 വരെ അപേക്ഷിക്കാം.
പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മന്റ് 300 സീറ്റ്, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെറെ മാനേജ്‌മന്റ് 100 സീറ്റ്, ഹെൽത്ത് പ്രൊമോഷൻ 150 സീറ്റ്, ഹെൽത്ത് കമ്മ്യൂണിക്കേഷൻ 150 സീറ്റ്, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ 150 സീറ്റ്, അപ്പ്ളൈഡ് എപ്പിഡെമിയോളജി 150 സീറ്റ് എന്നിവയാണ് പ്രോഗ്രാമുകളും ആകെയുള്ള സീറ്റ് ഒഴിവുകളുടെ എണ്ണവും. എ ഐ സി ടി ഇ അംഗീകാരമുണ്ട്. 15 മാസമാണ് കോഴ്സിന്റെ ദൈർഖ്യം. അവസാന പരീക്ഷ എഴുതാൻ സ്ഥാപനത്തിൽ ചെല്ലേണ്ടതായിട്ടുണ്ട്. നിർദിഷ്ട മെഡിക്കൽ/ നോൺ മെഡിക്കൽ ബിരുധാദികൾക്ക് അപേക്ഷിക്കാം.
ഏതെങ്കിലും പ്രോഗ്രാമിലേക്ക് 25 പേരെയെങ്കിലും സ്പോൺസർ ചെയുന്ന സംസ്ഥാനത്തെ സാറ്റലൈറ്റ് കേന്ദ്രത്തിൽ അവർക്ക് പരീക്ഷ എഴുതാം. അപേക്ഷയുൾപ്പെടെയുള്ള മൊത്തം ഫീസ് 21,000 രൂപയാണ്. അപേക്ഷ നിർദിഷ്ട ഫോമിൽ തയാറാക്കി, രേഖകളും 21,000 രൂപയുടെ ഡ്രാഫ്റ്റും ചേർത്ത് അയച്ചുകൊടുക്കണം.
ആറു പ്രോഗ്രാമുകൾക്കും വെവ്വേറെ പ്രോസ്‌പെക്ട്‌സുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ The national Institute of Health and Family Welfare, New Delhi- 110 067, ഫോൺ 011 26183416, dhm@nihfw.org, വെബ്സൈറ്റ് www.nihfw.org ഇവയിൽ ബന്ധപ്പെടുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW), 1977 മാർച്ച് 9-ന് രണ്ട് ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ ലയിപ്പിച്ചാണ് സ്ഥാപിതമായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് എഡ്യൂക്കേഷൻ (NIHAE), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി പ്ലാനിംഗ് (NIFP). ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ NIHFW, രാജ്യത്തെ ആരോഗ്യ-കുടുംബക്ഷേമ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു 'അപെക്‌സ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്' ആയും പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha