വെറ്റിനറി വാഴ്‌സിറ്റിയിൽ ആറ് മാസ ദൈർഖ്യ കോഴ്സുകൾ...ഓഗസ്റ്റ് 24 ന് നടക്കുന്ന ഇന്റർവ്യൂവിന് തയാറെടുക്കു...
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ തൃശൂർ കൊക്കാലയിലെ വെറ്റിനറി ആശുപത്രിയിൽ സെപ്തംബര് ഒന്നിന് ആരംഭിക്കുന്ന ആറു മാസത്തെ സ്റൈപെൻഡറി ട്രെയിനിങ് ഓൺ ലബോറട്ടറി ടെക്‌നിക്സ്, ഫർമസി ആൻഡ് നഴ്സിംഗ് കോഴ്സിന് ഓഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും.
അനിമൽ ഹസ്ബൻഡറി, പൗൾട്രി സയൻസ്, ഡയറി സയൻസ്, വി എച് എസ് സി പാസായവർക്ക് അപേക്ഷിക്കാം. സർവകലാശാലയുടെ ഡിപ്ലോമ കോഴ്സ് പാസായവർക്ക് വെയ്‌റ്റജ് ഉണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസമെങ്കിലും ജോലി ചെയ്തവർക്കും വെയ്‌റ്റേജുണ്ട്.
28 വയസ്സാണ് പ്രായപരിധി. പ്രതിമാസം 6000 രൂപയാണ് സ്റൈപെൻഡ്. വെള്ള കടലാസിലെ അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ പതിച്ച ബിയോഡേറ്റ, എസ് എസ് എൽ സി മുതലുള്ള യോഗ്യതയുടെ ഒറിജിനലും പകർപ്പും ഉൾപ്പെടെ ഹാജരാക്കണം.
കേരള ഗവൺമെന്റിന്റെ ഓർഡർ അനുസരിച്ച് 2010 ജൂൺ 14 ന് KVASU നിലവിൽ വന്നു. അതിനാൽ തൊണ്ണൂറുകളുടെ പകുതി മുതൽ ശ്രമങ്ങൾക്ക് തുടക്കമിട്ട നിരവധി ആളുകളുടെ നിരന്തരവും യഥാർത്ഥവുമായ പിന്തുടരലിന്റെയും സുസ്ഥിരമായ സ്വപ്നത്തിന്റെയും ഉൽപ്പന്നമാണ് സർവകലാശാല. മൃഗങ്ങളുടെ ഉൽപാദന മേഖലയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും അക്കാദമിക് അവസരങ്ങളുടെ രംഗം വിപുലീകരിക്കേണ്ടതിന്റെയും, മൃഗങ്ങളുടെ ആരോഗ്യം, ഉൽപാദനം, അനുബന്ധ വിഷയങ്ങൾ എന്നിവയിൽ പ്രായോഗിക ഗവേഷണം, സംരംഭകത്വം എന്നിവ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഈ സ്ഥാപനം.
വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു ധനസഹായമുള്ള സർവ്വകലാശാലയാണ്, സർവകലാശാലയുടെ അധികാരങ്ങൾ അതിന്റെ അധികാരികളായ മാനേജ്‌മെന്റ് കൗൺസിലിനും മാനേജ്‌മെന്റ് ബോർഡിനും നിക്ഷിപ്തമാണ്.
https://www.facebook.com/Malayalivartha