പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം..ഇനി ദിവസങ്ങൾ മാത്രം...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. സെപ്റ്റംബർ മാസമാണ് കോഴ്സ് ആരംഭിക്കുന്നത്. എസ്.എസ്.എൽ.സിയാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27.
കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2560333 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
എൽ.ബി.എസിൽ കമ്പ്യൂട്ടർ ഡിപ്ലോമ
കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകൃത ഡി.സി.എ, ഡി.സി.എ.(എസ്), പി.ജി.ഡി.സി.എ. കോഴ്സുകളുടെ അപേക്ഷ ഓഗസ്റ്റ് 25 വരെ ഓൺലൈനായി നൽകാം. ഡി.സി.എയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ(എസ്) യ്ക്ക് പ്ലസ്ടുവും പി.ജി.ഡി.സി.എയ്ക്ക് ഡിഗ്രിയുമാണ് യോഗ്യത.
ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്‌സ്
ഗവണ്‍മെന്റ് ഐടിഐ കളമശ്ശേരി ഐഎംസി നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്സിന് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി , പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്‌മെന്‍, ലാന്‍ഡ് സര്‍വേ മേഖലകളിലുളള ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ്‌മെന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ എന്നീ മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആറ് മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സുകളിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി/ഐടിഐ/ഡിപ്ലോമ/ ബി.ടെക് യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 2nd Floor, Sato Complex, Railway Station Road, Petrol Pump Jn, Aluva Petrol Pump Jn, Aluva, Kerala 683101 എന്ന വിലാസത്തിലോ, 8136802304 എന്ന നമ്പരിലോ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha