കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന നൈപുണ്യ വികസന പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സെപ്റ്റംബർ 17 വരെ...
കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്റ്റ്‌സർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന നൈപുണ്യ വികസന പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 17. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ് സ്ഥാപിച്ച ഇൻസ്റ്റിട്യൂട്ട് ആണിത്.
മാനേജീരിയൽ മേഖലയിൽ : പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്/ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ/ ഡിജിറ്റൽ പ്രൊജക്റ്റ് മാനേജ്‌മന്റ്/ അർബൻ പ്ലാനിംഗ് ആൻഡ് മാനേജ്‌മന്റ്/ റോഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്/ എം ഇ പി (മെക്കാനിക്കൽ എലെക്റ്റിക്കൽ ആൻഡ് പ്ലംബിംഗ് ) സിസ്റ്റംസ് ആൻഡ് മാനേജ്മന്റ്/ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്- ഒരു വര്ഷം വീതം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്രസക്ത ബിടെക്/ ബിആർക്/ ഉണ്ടായിരിക്കണം. ഇൻഡസ്ട്രിയൽ കെമിസ്ട്രിക്ക് മാത്രം ഫിസിക്സ്/ കെമിസ്ട്രി ബിരുദം സ്വീകരിക്കും.
സൂപ്പർവൈസറി മേഖലയിൽ : ആറു മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (സിവിൽ/ ബിടെക്/ ബിആർക് ആണ് വിദ്യാഭ്യാസ യോഗ്യത), ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് (ഒരു വര്ഷം) (പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത), ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (6 മാസം, പ്രസക്ത ബിരുദം/ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത).
ടെക്‌നിഷ്യൻ മേഖലയിൽ: അസിസ്റ്റന്റ് എലെക്ട്രിഷ്യൻ ലെവൽ 3/ അസിസ്റ്റന്റ് പ്ലാമാർ ജനറൽ ലെവൽ 3/ ഡ്രാഫ്റ്പേഴ്സൺ സിവിൽ വോർക്സ് ലെവൽ 3/ കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4 (31-77 ദിവസം) 5-10 ക്ലാസുകൾ ജയിച് നിർദിഷ്ട സേവന പരിചയവും ഉള്ളവർക്ക് അവസരം. ഓരോ കോഴ്സിനും തനതായ മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
500 രൂപയാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ അറിയാനും വിഷാദ വിക്ജ്ഞാപനത്തിനു www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കൊല്ലം അല്ലെങ്കിൽ IIIC-കൊല്ലം കേരളത്തിലെ കൊല്ലത്ത് ചവറയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പൊതു സ്ഥാപനമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെ കേരള സർക്കാരാണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകൾക്കായുള്ള നൈപുണ്യ വികസന പരിപാടികളെ പിന്തുണയ്ക്കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ (കെഎഎസ്ഇ) കീഴിലാണ് അക്കാദമി വരുന്നത്.
https://www.facebook.com/Malayalivartha