സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഐ സി ടി അക്കാദമിയുടെ തൊഴിലധിഷ്ഠിത സാങ്കേതികവിദ്യ കോഴ്സുകൾ നോർക്ക റൂട്സിന്റെ സ്കോളര്ഷിപ്പോടെ പഠിക്കാൻ ഒരു സുവർണ്ണാവസരം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 10 വരെ. https://ictkerala.org/courses എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും,ഫുൾ സ്റ്റാക് ടെവേലോപ്മെന്റ്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ടാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നി സെർട്ടിഫൈഡ് സ്പെഷ്യലിസ്റ് കോഴ്സുകളാണ് പദ്ധതിയിലുള്ളത്.
ആര് മാസമാണ് കോഴ്സിന്റെ ദൈർഖ്യം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കി അധിക യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും കോവിഡ് മൂലം തൊഴിൽ നഷ്ട്ടമായവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സുവരെയാണ്. പ്രവേശനപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ കോഴ്സ് ഫീസിന്റെ 75% നോർക്ക റൂട്സ് സ്കോളർഷിപ്പായി നൽകും. പൊതു അഭിരുചി പരീക്ഷയിൽ വെർബൽ, ന്യുമറിക്കൽ, ലോജിക്കൽ അഭിരുചി പരിശോധിക്കും.
ടാറ്റ മാനിപ്പുലേഷൻ പ്രോഗ്രാമിങ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാന കാര്യങ്ങൾ എന്നവയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടാകും. ആഗോളതലത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനായി രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളും പ്രതീക്ഷിക്കാം.
തൊഴിലുകൾക്ക് സജ്ജരാക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി പരിശീലനവും ഉണ്ട്. ടി സി എസ് ഇയോണുമായി ചേർന്ന് 125 മണിക്കൂർ വിർച്വൽ ഇന്റേൺഷിപ്പും നൽകും. ഐ സി ടി അക്കാദമിയുമായി സഹകരണമുള്ള ദേശീയ, രാജ്യാന്തര ഐ ടി കമ്പനികളിൽ തൊഴിൽ നേടാൻ ഇതിലൂടെ അവസരമൊരുക്കും.
കഴിഞ്ഞ വര്ഷം രജിസ്റ്റർ ചെയ്ത 543 പേരിൽ 497 പേർ കോഴ്സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിന് പ്രവേശിച്ചു. യോഗ്യരായവർക്ക് അൻപതോളമായി ടി കമ്പനികളിൽ തൊഴിൽ നേടാനും സാധിച്ചു.
https://www.facebook.com/Malayalivartha