പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിരവധി ഒഴിവുകൾ ...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. ആകെ 31 ഒഴിവുകളാണുള്ളത്. കരാർ നിയമനപ്രകാരമായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11 വരെ.
പ്രൊഫസർ (ഡയറക്‌ഷൻ, സിനിമാട്ടോഗ്രഫി), അസോഷ്യറ്റ് പ്രൊഫസ്സർ (ഡയറക്‌ഷൻ, സ്ക്രീൻറേറ്റിങ്, സിനിമാറ്റോഗ്രഫി, ലൿട്രോണിക് സിനിമാറ്റോഗ്രഫി), അസിസ്റ്റന്റ് പ്രൊഫെസർ (ഡയറക്‌ഷൻ, സൗണ്ട്, സ്ക്രീൻ റേറ്റിങ്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്, ആർട്ട് ഡയറക്‌ഷൻ) അക്കാദമിക് കോർഡിനേറ്റർ, അസോഷ്യറ്റ് മെയിന്റനൻസ് എഞ്ചിനീയർ, അസിസ്റ്റന്റ് ഡിജിറ്റൽ കളറിസ്റ്റ്, ഷൂട്ടിങ് കോർഡിനേറ്റർ, സൈക്കാർട്ടിസ്റ്, ലെങൾ അഡ്വൈസർ എന്നി വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾ അറിയാൻ www.ftii.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ളതും കേന്ദ്രസർക്കാരിന്റെ സഹായത്തോടെയുള്ളതുമായ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. പൂനെയിലെ പഴയ പ്രഭാത് ഫിലിം കമ്പനിയുടെ പരിസരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് 1960-ൽ സ്ഥാപിതമായി, അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും സംവിധായകരും ഉൾപ്പെടുന്നു. FTII ലോകത്തിലെ പ്രമുഖ ചലച്ചിത്ര-ടെലിവിഷൻ സ്‌കൂളുകളുടെ സംഘടനയായ ഇന്റർനാഷണൽ ലെയ്‌സൺ സെന്റർ ഓഫ് സ്‌കൂൾസ് ഓഫ് സിനിമ ആൻഡ് ടെലിവിഷനിൽ (CILECT) അംഗമാണ്.
https://www.facebook.com/Malayalivartha