ഐ.എ.എസ്.എസ്.ടിയില്‍ ഗവേഷണത്തിന് ഓഗസ്റ്റ് 30 ന് മുമ്പ് അപേക്ഷിക്കുക
ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴില്‍, പശ്ചിം ബോറാഗായോണ്‍, ഗര്‍ച്ചക്, ഗുവഹാട്ടി- 781035 - ല്‍ സ്ഥാപിതമായിട്ടുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്റ് ടെക്‌നോളജി 2013-14 അധ്യയന വര്‍ഷത്തേക്കുള്ള പി.എച്ച.്‌ഡി പ്രോഗ്രാമിന് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.
ബേസിക് ആന്റ് ഇന്‍ഡസ്‌ട്രിയല്‍ ആപ്ലിക്കേഷന്‍സ് ഓഫ് പ്ലാസ്‌മ, പ്യൂവര്‍ ആന്റ് അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, നാനോകെമസ്‌ട്രി ആന്റ് പോളിമര്‍ സയന്‍സസ്, മൈക്രോ ഓര്‍ഗാനിസംസ്- മാക്രോ ഓര്‍ഗാനിസംസ്(പ്ലാന്റ്/ആനിമല്‍) ഇന്ററാക്ഷന്‍സ്, നോണ്‍- കണ്‍വെന്‍ഷണല്‍ എനര്‍ജി റിസോഴ്‌സസ് എന്നീ വിഷയങ്ങളിലാണ് പി.എച്ച്.ഡി പ്രോഗ്രാമിന് അവസരം ഉള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് പ്രതിമാസ സ്റ്റൈപെന്‍ഡ്, വാര്‍ഷിക കണ്ടിന്‍ജെസന്‍സി എന്നിവയ്‌ക്കെല്ലാം അര്‍ഹതയുണ്ടായിരിക്കും. മറ്റു ആര്‍ ഡി സ്ഥാപനങ്ങളിലെ ഫെല്ലോഷിപ്പ് പ്രോഗ്രാമിനുള്ളതിനേക്കാളും വാര്‍ഷിക കണ്ടിന്‍ജെന്‍സി ഗ്രാന്റ് ഇവിടെ ഉയര്‍ന്നതാണ്.
ബിരുദാനന്തരബിരുദ പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ( 10 പോയിന്റ് സ്‌കെയിലിലാണെങ്കില്‍ B അല്ലെങ്കില്‍ B+ നേടിയിരിക്കണം) . എസ് സി/ എസ് ടി അപേക്ഷകര്‍ക്ക് 50% മാര്‍ക്ക് ഉണ്ടായിരുന്നാല്‍ മതി.
2013 സെപ്‌റ്റംബര്‍ 6 വെള്ളിയാഴ്‌ച നടത്തുന്ന ഒരു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള അപേക്ഷകര്‍ 2013 സെപ്‌റ്റംബര്‍ 7 ശനിയാഴ്‌ച മുഖാമുഖം പരീക്ഷയ്‌ക്ക് ഹാജരാകണം.
സി.എസ്.ഐ.ആര്‍- യു.ജി.സി- നെറ്റ്/ ഡി.ബി.റ്റി- ജെ.ആര്‍.എഫ് / ഐ.സി.എം.ആര്‍, ജെ.ആര്‍.എഫ് പരീക്ഷകള്‍ വിജയിച്ചിട്ടുള്ളവരെ നേരിട്ട് ഇന്റര്‍വ്യൂവിന് പ്രവേശിപ്പിക്കുന്നതായിരിക്കും. ഒഴിവുള്ള പി എച്ച് ഡി സീറ്റിനേക്കാള്‍ കൂടുതല്‍, സി.എസ.് ഐ.ആര്‍- യു.ജി.സി/ നെറ്റ്/ഡി.ബി.റ്റി- ജെ.ആര്‍.എഫ്/ഐ.സി.എം.ആര്‍- ജെ.ആര്‍.എഫ്/ഐ.സി.എ.ആര്‍- ജെ.ആര്‍ എഫ് യോഗ്യത നേടിയ അപേക്ഷകരുണ്ടെങ്കില്‍, നെറ്റ്/ ജെ.ആര്‍.എഫ് യോഗ്യതയുള്ള അപേക്ഷകരുടെ മാത്രം ഇന്റര്‍വ്യൂ ചെയ്‌ത് തെരഞ്ഞെടുക്കും.
ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്‌ചക്കുള്ളില്‍ ത്തന്നെ, തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ പി എച്ച്‌ഡി പ്രോഗ്രാമില്‍ ചേര്‍ന്നിരിക്കണം. പ്രത്യേക അപേക്ഷാഫീസില്ല.
വിജ്ഞാപനത്തിന്റെ പൂര്‍ണ്ണ വിവരവും അപേക്ഷാഫോമും താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
http://iasst.gov.in/recruitment_advertisement.html
എ 4- സൈസ് പേപ്പറില്‍, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഫോര്‍മാറ്റിലാണ് അപേക്ഷകള്‍ തയ്യാറാക്കേണ്ടത്.അപേക്ഷയുടെ ഓരോ പേജിലും അപേക്ഷകന്‍ കൈയ്യൊപ്പിടണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെയും, മാര്‍ക്ക്‌ഷീറ്റിന്റേയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഉണ്ടായിരിക്കണം. അടുത്തകാലത്തെടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇവയില്‍ ഒരെണ്ണം അപേക്ഷയില്‍ ഒട്ടിച്ചിട്ടുണ്ടായിരിക്കണം. ഇതില്‍ അപേക്ഷകന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം. അപേക്ഷകന്റെ മൊബൈല്‍ നമ്പറും, ശരിയായ ഇ-മെയില്‍ അഡ്രസും അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഈ മാധ്യമങ്ങളിലൂടെയാണ് മുഖ്യമായും ആശയവിനിമയം സാധ്യമാകുന്നത്.
2013 ഓഗസ്റ്റ് 30 നോ, അതിനു മുന്‍പോ, ശരിയായി പൂരിപ്പിച്ച അപേക്ഷകളുടെ ഹാര്‍ഡ് കോപ്പി രജിസ്‌ട്രാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്റ് ടെക്‌നോളജി(ഐഎഎസ്‌എസ് റ്റി), പശ്ചിം ബോറോഗാവോണ്‍, ഗാര്‍ചുക്, ഗുവാഹട്ടി- 781035 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
മതിയായ രേഖകള്‍ സ്‌കാന്‍ ചെയ്‌തു ചേര്‍ത്ത അപേക്ഷകള്‍ ഈ-മെയിലില്‍ അയച്ചാല്‍ അതും പരിഗണിക്കുന്നതാണ്. ഇ-മെയില്‍ വിലാസം ചുവടെ ചേര്‍ക്കുന്നു.
registrar@iasst.gov.in
എഴുത്തു പരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും ഫലം ഐ.എ.എസ്.എസ്.റ്റി വെബ് സൈറ്റില്‍ ലഭ്യമാകും. www.iasst.gov.in
ഐ.എ.എസ്.എസ്.റ്റി യുടെ ഇ-മെയില്‍ വിലാസത്തിലൂടെയാണ് എല്ലാ ആശയവിനിമയവും നടത്തേണ്ടത് registrar@iasst.gov.in എന്നതാണ് ഈ-മെയില്‍ വിലാസം.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക
http://iasst.gov.in/
https://www.facebook.com/Malayalivartha