യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് .. കേരളത്തില്‍ ഇത്തവണ 18 പരീക്ഷാ കേന്ദ്രങ്ങള്‍
യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(CUET 2023) ന് കേരളത്തില്‍ ഇക്കുറി 18 പരീക്ഷാ കേന്ദ്രങ്ങള്‍ . വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് കൂടുതല്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കുന്നതാണ്.
രാജ്യത്തെ 44 കേന്ദ്ര സര്‍വകലാശാലകളിലേതടക്കമുള്ള ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്. ചില സംസ്ഥാന/കല്‍പ്പിത സ്വകാര്യ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണുള്ളത്.
ജെഎന്‍യു, ഡല്‍ഹി, പോണ്ടിച്ചേരി സര്‍വകലാശാലകള്‍ എന്നിവയടക്കം സിയുഇടി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തില്‍ കാസര്‍കോട് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലും സിയുഇടി അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. വിവിധ സര്‍വകലാശാലകളെപ്പറ്റിയും കോഴ്സുകളെപ്പറ്റിയും https://cuet.samarth.ac.in വെബ്സൈറ്റിലെ യൂണിവേഴ്സിറ്റിസ് എന്ന ലിങ്കില്‍ അറിയാം.
തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, വയനാട് , ചെങ്ങന്നൂര്‍, പത്തനംതിട്ട, ഇടുക്കി,കോട്ടയം, എറണാകുളം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം പാലക്കാട്, പയ്യന്നൂര്‍, കാസര്‍കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാ നഗരങ്ങള്‍. ലക്ഷദ്വീപിലെ കവരത്തിയിലും സെന്ററുണ്ട്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലടക്കം സെന്ററുണ്ട്.
പ്രവേശന നടപടികള്‍ സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിശദമായ ബ്രോഷര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫീസ് ഇക്കുറി കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മെയ് 21 മുതല്‍ 31 വരെയാണ് പരീക്ഷ. മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യമുണ്ട്.
പ്ലസ്ടുവോ തത്തുല്യമോ ആണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവരങ്ങള്‍ക്ക്:https://cuet.samarth.ac.in , www.nta.ac.in,
"
https://www.facebook.com/Malayalivartha