സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിലവില്‍ 1105 ഒഴിവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 37 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാവുന്നതാണ്.
പ്രിലിമിനറി പരീക്ഷ മേയ് 28 ന്. 6 തവണ പ്രിലിമിനറി എഴുതിയവര്‍ അപേക്ഷിക്കാനായി യോഗ്യരല്ല. പട്ടികവിഭാഗക്കാര്‍ക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 9 അവസരം ലഭ്യമാകും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാനവര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. ഇവര്‍ മെയിന്‍ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കല്‍ ബിരുദക്കാര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കേണ്ടതാണ്. ബിരുദത്തിനു തുല്യമായ പ്രഫഷനല്‍/ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാവുന്നതാണ്.
പ്രായം: 2023 ഓഗസ്റ്റ് ഒന്നിന് 2132. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.
പരീക്ഷാരീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാര്‍ക്ക് വീതമുള്ള രണ്ടു ജനറല്‍ പേപ്പറുകളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. ദൈര്‍ഘ്യം 2 മണിക്കൂര്‍ വീതം. നെഗറ്റീവ് മാര്‍ക്കുണ്ട്.
രണ്ടാം പേപ്പര്‍ ക്വാളിഫയിങ് പേപ്പറാണ്. ഇതില്‍ 33% മാര്‍ക്ക് നേടണം. മെയിന്‍ പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാര്‍ക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുക.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്ജക്ടീവ് പരീക്ഷ), മെയിന്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിന്‍ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.
ഫീസ്: 100 രൂപ. ഓണ്‍ലൈനായും എസ്ബിഐ ശാഖകളിലും പണമടയ്ക്കാവുന്നതാണ്. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കുക.
"
https://www.facebook.com/Malayalivartha