നഴ്സിംഗ് പഠിക്കാൻ ഫീസ് കൊടുക്കേണ്ട ; കാശിങ്ങോട്ട് തരും .. നൂറു ശതമാനം ജോലി ഉറപ്പ് വേഗം യു കെ യിലെയ്ക്ക് പറന്നോ...
ഉപരി പഠനവും, ജോലിയും ഓപ്ഷനായി മുന്നിലേക്കെത്തുമ്പോൾ ഒരായിരം ചോദ്യങ്ങൾ നമുക്ക് മുന്നിലെത്താറുണ്ട് . എന്നാൽ നഴ്സിങ് ജോലി സ്വപ്നമായി നടക്കുന്നവർക്ക് ഇപ്പോൾ വന്നിരിക്കുന്നത് അടുത്തെങ്ങും വന്നിട്ടില്ലാത്ത ഒരു സുവര്ണാവസരം തന്നെയാണ് .
മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യാക്കാർക്ക് ബ്രിട്ടനിൽ നഴ്‌സാകാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത് . പഠനത്തിൽ മിടുക്കരായവർക്ക് ബ്രിട്ടനിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠിച്ച് ജോലിയിൽ പ്രവേശിക്കാൻ ഉള്ള ഒരു നല്ല അവസരം . നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായാണു വെയിൽസിൽ ഈ നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. ‘പഠനം കഴിഞ്ഞാൽ ഉടൻ ജോലി എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം
ഹെൽത്ത് കെയർ വർക്കർമാരേയും സ്‌കിൽഡ് വർക്കർ വിസ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 2022 ഫെബ്രുവരി 15 ന് ഉത്തരവിറക്കിയിരുന്നു.. ഇതോടെ സ്‌കിൽഡ് വർക്കർ സ്പോൺസർ ലൈസൻസുള്ള ഏത് സ്ഥാപനത്തിനും അന്നു മുതൽ ഒരു വർഷത്തേക്ക് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉള്ള തസ്തികകളിലേക്ക് വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നു.
പ്ലസ് -2 കഴിഞ്ഞ വിദ്യാർഥികൾക്ക് മൂന്നു വർഷത്തെ സൗജന്യ പഠനമാണു വെയിൽസ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് ഓരോ വിദ്യാർഥിക്കും സ്റ്റൈപ്പന്റായും നൽകും. ഇത്തരത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാണ്. റജിസ്റ്റേർഡ് എൻഎച്ച്എസ് നഴ്‌സായി രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇവർക്ക് ആദ്യം നൽകുക. ഈ രണ്ടുവർഷക്കാലം വെയിൽസിലെ ഏതെങ്കിലും എൻഎച്ച്എസ് ട്രസ്റ്റിൽ തന്നെ ജോലി ചെയ്യണമെന്നത് നിർബന്ധമാണ്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കു മാറാം. പഠനകാലത്തെ താമസവും മറ്റു ചെലവുകളും വിദ്യാർഥികൾ തന്നെ വഹിക്കണം. യൂണിവേഴ്സിറ്റി ഫീസാണു സൗജന്യമായി ലഭിക്കുക. അപേക്ഷകർ 18 വയസ് പൂർത്തിയായവർ ആയിരിക്കണം.
പ്ലസ് ടുവിനു കുറഞ്ഞത് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയിൽ മാത്രം 70% മാർക്കും പ്രത്യേകം ഉണ്ടായിരിക്കണം.ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിച്ചശേഷമാകും അഡ്മിഷൻ. അപേക്ഷകർക്ക് IELTSന് ഓരോ ബാൻഡിലും കുറഞ്ഞത് 6.5 വീതം സ്കോറും. 6.5 ഓവറോൾ സ്കോറും ഉണ്ടെങ്കിൽ അടിസ്ഥാന യോഗ്യതയിൽ നേരിയ ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും നഴ്സിങ്ങിനോടുള്ള ആഭിമുഖ്യവും പരിശോധിക്കാൻ രണ്ട് റൌണ്ട് ഇന്റർവ്യൂകൾ ഉണ്ടാകും. വെയിൽസിലെ പ്രശസ്തമായ സർവ്വകലാശായിലേക്കാണ് ഇവർ നഴ്സിങ്ങിനായി പ്രവേശനം നേടുന്നത്.
പതിറ്റാണ്ടുകളായി യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിദഗ്ധരും പ്രഫഷണലുകളും അടങ്ങുന്ന ഏലൂർ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനമാണ് ഈ കോഴ്സിന് കുട്ടികളെ എത്തിക്കാൻ കരാർ ലഭിച്ചിരിക്കുന്നവരിൽ ഒരു സ്ഥാപനം.
വിശദമായ വിവരങ്ങൾക്ക്ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ സൗജന്യമായിരിക്കും.
Study abroad +44 1614567166, +91 9995399366, +91 8069009999
15 മില്യൺ പൗണ്ടിന്റെ ധനസഹായമാണ് 2023-24 കാലത്തേക്ക് ഡി എച്ച് എസ് സി ഒരുക്കിയിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയ്ക്ക് കൂടി ബാധകമാണ്.അതായത്, സ്വകാര്യ നഴ്സിങ് ഹോമുകളിലേക്കും ഇനി മുതൽ വിദേശത്ത് നിന്നും നഴ്സുമാരെയും മറ്റ് അനുബന്ധിത വിഭാഗത്തിൽ പെടുന്നവരെയും റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ ധനസഹായം നൽകുമെന്നർത്ഥം.
2023-24 കാലത്തേക്ക് ലഭ്യമാകുന്ന ഈ ധനസഹായം, സോഷ്യൽ കെയറിലെ വർധിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയാണ്.
ഈ പുതിയ നയം മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് മുൻപിൽ വലിയ തൊഴിലവസരങ്ങളാണ് വന്നിരിക്കുന്നത്. നേരത്തെ എൻ എച്ച് എസിനു മാത്രമുണ്ടായിരുന്ന ഈ ധനസഹായം സ്വകാര്യ മേഖലയ്ക്ക് കൂടി നൽകിയതോടെ കൂടുതൽ ശമ്പളം നൽകുന്ന സ്വകാര്യ നഴ്സിങ് ഹോമുകളിലുംജോലിക്ക് കയറുന്നതിനുള്ള അവസരം നഴ്സുമാർക്ക് കൈവന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയതും മലയാളി നഴ്സുമാർക്ക് ഏറെ ഉപകാരം ചെയ്യും.
എൻ എച്ച് എസിൽ ബാൻഡ് 5 നഴ്സിന് ലഭിക്കുന്ന ശമ്പളം പ്രതിവർഷം 27,000 പൗണ്ട് മുതൽ 32,000 പൗണ്ട് വരെയാണ്. ബാൻഡ് 6 ൽ 33,000 പൗണ്ട് മുതൽ 40,000 പൗണ്ട് വരെയും ബാൻഡ് 7 ൽ 41,000 പൗണ്ട് മുതൽ 47,000 പൗണ്ട് വരെയും ആണ്. അതി സമർത്ഥരായവർ ചിലപ്പോൾ രണ്ടോ മൂന്നോ വർഷം കൊണ്ടുതന്നെ ബാൻഡ് 7 ൽ എത്താറുണ്ടെങ്കിലും, അതിനായി പത്തും പന്ത്രണ്ടും വർഷങ്ങൾ എടുക്കുന്നവരുമുണ്ട്.
അതേസമയം, നഴ്സിങ് ഹോമുകൾ കൊടുക്കുന്ന ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം മണിക്കൂറിൽ 17 പൗണ്ടാണ്. ചില നഴ്സിങ്റ്റ് ഹോമുകൾ ആദ്യവർഷം മണിക്കൂറിൽ 16 പൗണ്ടും പിന്നീട് 17 പൗണ്ടുംനൽകുന്നുണ്ട്. 18 പൗണ്ടും 19 പൗണ്ടും നൽകുന്ന നഴ്സിങ് ഹോമുകളും ഇവിടെയുണ്ട്. മണിക്കൂറിന് 16 പൗണ്ട് വെച്ച് കൂട്ടിയാൽ തന്നെ, ആഴ്‌ച്ചയിൽ നാല് ഷിഫ്റ്റ് ചെയ്യുന്ന ഒരു നഴ്സിന് പ്രതിവർഷം ലഭിക്കുക 36,000 പൗണ്ടായിരിക്കും.
17 പൗണ്ട് മണിക്കൂറിൽ വാങ്ങുന്നവർക്ക് പ്രതിവർഷം ലഭിക്കുക 38,000 പൗണ്ടാണ്. അതായത് എൻ എച്ച് എസിലെ ബാൻഡ് 6 ന്റെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ശമ്പളം സ്വകാര്യ നഴ്സിങ് ഹോമിൽ ആരംഭത്തിൽ തന്നെ ലഭിക്കും എന്നർത്ഥം. മണിക്കൂറിന് 19 പൗണ്ട് വച്ചാണെങ്കിൽ പ്രതിവർഷം ലഭിക്കുക 43,000 പൗണ്ട് ആയിരിക്കും. അതായത് ബാൻഡ് 7 നഴ്സിനി് എൻ എച്ച് എസിൽ ലഭിക്കുന്ന ശമ്പളമാണിത്.
അതേസമയം, എൻ എച്ച് എസ് നഴ്സുമാർക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന് എൻ എച്ച് എസ് നഴ്സുമാർക്ക് ശമ്പളത്തോടു കൂടിയ സിക്ക് ലീവ് ലഭിക്കുമ്പോൾ സ്വകാര്യ മേഖലയിൽ അതില്ല.
എൻ എച്ച് എസിനൊപ്പം സ്വകാര്യ മേഖലയിലും നഴ്സിങ് തസ്തികകൾ വളരെയേറെ ഒഴിഞ്ഞു കിടക്കുകയാണ്. ഇപ്പോൾ റിക്രൂട്ട്മെന്റിന് സർക്കാർ ധനസഹായം കൂടി ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലെ റിക്രൂട്ട്മെന്റും ഇനി കൂടുതൽ ഉഷാറാകും. വൻ അവസരങ്ങളാണ് ഇതുവഴി മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha