മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കമ്മിഷണര്‍ ഒരു അവസരം കൂടി നല്‍കും
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കമ്മിഷണര്‍ ഒരു അവസരം കൂടി നല്‍കും.
നീറ്റ്- യു.ജി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന അവസരം. നീറ്റ് യോഗ്യത നേടിയവര്‍ക്കായിരിക്കും അപേക്ഷിക്കാനാവുക. തീയതിയും വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാനാകും. എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ മേയ് 17നാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നതിനാല്‍ ഈ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇനി സമയം നീട്ടിനല്‍കില്ല.
ഏപ്രില്‍ 10ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാല്‍ ആറു മുതല്‍ തുടര്‍ച്ചയായ അവധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനായില്ല. അക്ഷയ കേന്ദ്രങ്ങളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നില്ല.
രേഖകള്‍ അപ്ലോഡ് ചെയ്യാനടക്കം വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ല. എന്‍ട്രന്‍സ് കമ്മിഷണറുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം ഫീസടച്ച വിദ്യാര്‍ത്ഥികള്‍ക്ക് രേഖകള്‍, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യാന്‍ വീണ്ടും അവസരം നല്‍കും
അപേക്ഷയുടെ വെരിഫിക്കേഷന്‍ 20ന് തുടങ്ങിയ ശേഷം ഇവര്‍ക്ക് പിശകുകള്‍ പരിഹരിക്കാനുള്ള മെമ്മോ അയയ്ക്കും. എന്നാല്‍ സംവരണം അടക്കമുള്ളവയുടെ വെരിഫിക്കേഷന്‍ പിന്നീടായിരിക്കും നടത്തുക
"
https://www.facebook.com/Malayalivartha