പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ചില്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ചില്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്.
സാധാരണ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ പരീക്ഷകള്‍ നടത്താറുള്ളത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വാര്‍ഷികപ്പരീക്ഷയ്‌ക്കൊപ്പം എഴുതാന്‍ അവസരമൊരുക്കും.
പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വണ്‍ പരീക്ഷ നടത്തിയാല്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് എഴുതുന്നവര്‍ക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകള്‍ എഴുതാനാവുമെന്നും അധ്യാപകര്‍ക്ക് ജോലിഭാരം കുറയുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്.
" fr
https://www.facebook.com/Malayalivartha