ആംഡ് ഫോഴ്‌സസ് ആശുപത്രികളില്‍ നഴ്‌സിംഗ് പ്രോഗ്രാമുകള്‍
2014 ഓഗസ്റ്റില്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ ആരംഭിക്കാനിരിക്കുന്ന 4 വര്‍ഷത്തെ ബി.എസ് സി( നഴ്‌സിംഗ്) കോഴ്‌സിനും, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിന്റെ മൂന്നര വര്‍ഷത്തെ പരിശീലനത്തിനായും സ്‌ത്രീകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള സ്‌കൂള്‍സ് ഓഫ് നഴ്‌സിംഗ് ഓഫ് ആംഡ് ഫോഴ്‌സസ് ആശുപത്രികളിലാണ് ഈ കോഴ്‌സുകള്‍ നടത്തപ്പെടുന്നത്.
1989 ഓഗസ്റ്റിനും, 1997 ജൂലൈ 31 നും ഇടയില്‍ ( രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ച അവിവാഹിതരായ/ വിവാഹമോചനം നേടിയ/വിധവകളോ ആയ സ്‌ത്രീകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഏപ്രിലില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് തെളിയിക്കുവാന്‍ ഒരു സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
https://www.facebook.com/Malayalivartha