പഠനത്തോടൊപ്പം ജോലി...! പഠിക്കാം ലോകത്തെ മികച്ച ഈ വിദേശ സർവകലാശാലകളിൽ, മികച്ച അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഈ രാജ്യങ്ങൾ
ലോകമെമ്പാടുമുള്ള മികച്ച 100 സർവകലാശാലകൾ പരിശോധിച്ചാൽ ഇവയിൽ 52 എണ്ണവും വരുന്നത് യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാണ് ..ഇപ്പോൾ വിദേശത്തുപോയി പഠിക്കാൻ മലയാളികൾ ഉൾപ്പടെ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി താല്പര്യപ്പെടുന്നുണ്ട് .മികച്ച അവസരങ്ങൾ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്നതും ഈ രാജ്യങ്ങളാണ്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിതം, ആശയവിനിമയത്തിനുള്ള എളുപ്പം, അനുകൂലമായ കാലാവസ്ഥ, സുരക്ഷിതമായ അന്തരീക്ഷം, നല്ല പാർപ്പിട ഗതാഗത സൗകര്യങ്ങൾ എന്നിവ ആദ്യം പരിഗണിക്കേണ്ട ഘടകങ്ങളാണ്. അതോടൊപ്പം ഓരോ രാജ്യത്തെ സർവകലാശാലകളിലും തിരഞ്ഞെടുക്കുന്നത് വഴി എന്താണ് അധിക നേട്ടമെന്നും അറിയേണ്ടതുണ്ട്. മുൻനിര സർവകലാശാലകളിലെ സൗകര്യങ്ങൾ ഇങ്ങനെയാണ്
ലോകത്തിലെ ഏറ്റവും മികച്ച സാധ്യതകളാണ് അമേരിക്കൻ സർവകലാശാലകളിൽ ഉള്ളത് . ലോകത്തിലെ ഏറ്റവും . വിദേശ വിദ്യാർത്ഥികൾക്ക് ഏറ്റവും ആധുനിക വ്യവസായിക ട്രെൻഡുകൾ നിരീക്ഷിക്കാനും ലോകത്തെ മുൻനിര ആഗോള കമ്പനികളുമായി ഇന്റേൺഷിപ്പ് / തൊഴിലവസരങ്ങൾ കണ്ടെത്താനുമുള്ള അവസരങ്ങൾ ലഭിക്കും. പ്രൊഫഷണലായി വളരാൻ സഹായിക്കുന്ന നെറ്റ്‌വർക്കിംഗ് അവസരങ്ങൾ കൂടുതലുള്ള ഇടങ്ങളിലൊന്നാണ് അമേരിക്ക . വലിയ സമ്പദ്‌വ്യവസ്ഥയിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അമേരിക്ക വളരെ നല്ല ഒരു ഓപ്ഷൻ ആണ്
യുകെ
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ളതും ലോകത്തിലെ പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടണിലാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ മികച്ചതാക്കുന്നത് കർശനമായ മാനദണ്ഡങ്ങൾ തന്നെയാണ്. എല്ലാ കോളേജുകളിലെയും സർവകലാശാലകളിലെയും പഠന നിലവാരം വിലയിരുത്താൻ ക്വാളിറ്റി അഷ്വറൻസ് ഏജൻസി എന്ന സ്വതന്ത്ര സ്ഥാപനം യുകെയിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിൽ മുൻഗണന നേടാനും യുകെ മികച്ച ഓപ്ഷൻ ആണ് . ജേണലുകൾ, ഫാക്കൽറ്റികൾ, ലബോറട്ടറികൾ, ഗവേഷണം ബന്ധപ്പെട്ട കാര്യങ്ങളിലെ മികച്ച നിലവാരമുള്ള സൗകര്യങ്ങളും ബ്രിട്ടണിലാണ്. ഗവേഷണം, വ്യത്യസ്ത തരം സംസ്കാരങ്ങൾ എന്നിവയെല്ലാം UK യിൽ ഉണ്ട്
ഓസ്ട്രേലിയ
വിദേശത്ത് പഠനം ആഗ്രഹിക്കുന്നവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദേശ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഓസ്‌ട്രേലിയൻ സർക്കാറിന്റെ ശക്തമായ പിന്തുണയും ഓസ്ട്രേലിയയെ ഇഷ്ട ഇടമാക്കി മാറ്റുന്നു. അന്താരാഷ്ട്ര സ്‌കോളർഷിപ്പുകൾക്കായി ഓസ്‌ട്രേലിയൻ സർക്കാർ പ്രതിവർഷം 200 മില്ല്യൺ യൂറോ ആണ് ചെലവഴിക്കുന്നത്. മിക്ക സ്കോളർഷിപ്പുകളിലും ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം ഗവേഷണ പദ്ധതികളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവും സ്കോളർഷിപ്പ് വഴി ഉപയോഗപ്പെടുത്താൻ സാധിച്ചേക്കാം.
താങ്ങാനാവുന്ന വിദ്യാഭ്യാസവും ജീവിത ചെലവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ വർഷത്തിൽ ഓസ്‌ട്രേലിയയിലെത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ വിസ ലഭിക്കുന്നത് കൂടുതൽ എളുപ്പമുള്ള കാര്യമാണ്. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഓസ്ട്രേലിയ ഇതിനാൽ തന്നെ മികച്ച തിരഞ്ഞെടുപ്പാണ്. സൗഹാർദ്ദപരമായ നഗരങ്ങൾ, മികച്ച റാങ്കുള്ള സർവ്വകലാശാലകൾ, താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ ചെലവ് എന്നിവഎല്ലാം ഓസ്ട്രേലിയ തെരഞ്ഞെടുക്കാൻ കാരണമാണ്
കാനഡ
വിദേശത്ത് പഠിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത് കാനഡയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് നിന്ന് സ്ഥിരതാമസ നിലയിലേക്ക് മാറുമ്പോൾ കാനഡയിൽ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ എക്‌സ്‌പ്രസ് എൻട്രിയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിൽ അധിക പോയിന്റുകൾ ലഭിക്കും. കാനഡയിൽ ധാരാളം ഇന്ത്യൻ വിദ്യാർഥികൾ ഉണ്ട് . കാനഡയിൽ പഠിക്കുന്നവർക്ക് സ്വന്തം നാടും വീടും പോലെ പരിചിതമായ അന്തരീക്ഷമാണ് കാനഡ നൽകുന്നത്.
https://www.facebook.com/Malayalivartha