പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മുതല്‍ 14ന് വൈകുന്നേരം 4 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. അലോട്ട്‌മെന്റ് വിവരം www.admission.kerala.gov.in ല്‍ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.
അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് പ്രവേശനം നേടണം. തുടര്‍ അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 18ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha