എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ എഴുത്തുപരീക്ഷയ്ക്കു മിനിമം മാര്‍ക്ക് വേണമെന്ന രീതി തിരികെവരുന്നു....അടുത്തവര്‍ഷം മുതല്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 30% മാര്‍ക്ക് നേടുന്നവര്‍ക്ക് ഉപരിപഠന യോഗ്യത നല്‍കിയാല്‍ മതിയെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നു

എസ്എസ്എല്‍സി ഫലപ്രഖ്യാപന വേളയില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. 9ാം ക്ലാസ് വരെ മാര്‍ക്ക് പരിഗണിക്കാതെ എല്ലാവരെയും ജയിപ്പിക്കുന്ന രീതിയിലും മാറ്റം പരിഗണിക്കുന്നതായി വ്യക്തമാക്കി മന്ത്രി.
പുതിയ പരിഷ്‌കാരം നടപ്പാക്കിയാലും എല്ലാ വിഷയങ്ങളിലും നിരന്തര മൂല്യനിര്‍ണയം തുടരും. എന്നാല്‍, ഇതിനൊപ്പം 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയ്ക്ക് 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 24 മാര്‍ക്കും നേടണമെന്നു വ്യവസ്ഥ ചെയ്യും. അതോടെ എസ്എസ്എല്‍സി വിജയനിരക്ക് കുറയാനും സാധ്യത.
വിദ്യാഭ്യാസ വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷമാകും മാറ്റം നടപ്പാക്കുകയെന്നും അതിനായി വിദ്യാഭ്യാസ സമ്മേളനം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ എഴുത്തുപരീക്ഷയ്ക്ക് 30% മാര്‍ക്കാണു യോഗ്യത നേടാന്‍ വേണ്ടത്. ഈ മാതൃകയാണ് എസ്എസ്എല്‍സിക്കും സ്വീകരിക്കുക.
https://www.facebook.com/Malayalivartha