ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
സംസ്‌കൃതംസാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, സംഗീതം , ഡാന്‍സ് ഭരതനാട്യം, ഡാന്‍സ് മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു) എന്നിവയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍. അറബിക്, ഉര്‍ദു എന്നിവ മൈനര്‍ ബിരുദ പ്രോഗ്രാമുകളായി തിരഞ്ഞെടുക്കാവുന്നതാണ്.
കാലടി മുഖ്യക്യാമ്പസില്‍ സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതംവ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു), സംഗീതം, ഡാന്‍സ് ഭരതനാട്യം, ഡാന്‍സ് മോഹിനിയാട്ടം നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്.
തിരുവനന്തപുരം (സംസ്‌കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്‌കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്‌കൃതം വേദാന്തം, ജനറല്‍, ഹിന്ദി), തിരൂര്‍ (സംസ്‌കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.), പയ്യന്നൂര്‍ (സംസ്‌കൃതം സാഹിത്യം, മലയാളം, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു) ഏറ്റുമാനൂര്‍ (സംസ്‌കൃതം സാഹിത്യം, ഹിന്ദി) എന്നീ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനാകും.
അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ജൂണ്‍ ഏഴിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in
"
https://www.facebook.com/Malayalivartha