ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയില്‍ സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയും ...
ഐ.ഐ.ടിയിലും എന്‍.ഐ.ടിയിലും എന്‍ജിനിയറിംഗ് പ്രവേശനത്തിന് നടത്തുന്ന ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയില്‍ സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയും (കീം) അടുത്ത വര്‍ഷം മുതല്‍ രണ്ട് തവണ.
ഏതെങ്കിലും ഒന്നുമാത്രമായോ, രണ്ടും കൂടിയോ എഴുതാവുന്നതാണ്. ആദ്യത്തേതിന് അപേക്ഷിച്ചിട്ട് എഴുതാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം പരീക്ഷ എഴുതാം. സ്‌കോര്‍ മെച്ചപ്പെടുത്താനും എഴുതാം. ഉയര്‍ന്ന സ്‌കോറോ രണ്ട് പരീക്ഷകളിലെ സ്‌കോറിന്റെ ശരാശരിയോ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും.
ഏത് വേണമെന്ന് ഓപ്ഷന്‍ നല്‍കണം. ജെ.ഇ.ഇയ്ക്ക് പുറമേ, ബിരുദ ദേശീയ പ്രവേശനപരീക്ഷയും പി.ജി നീറ്റും രണ്ടു തവണ നടത്തുന്നുണ്ട്. രണ്ട് അവസരമുള്ളതിനാല്‍ കുട്ടികളിലെ മാനസിക സംഘര്‍ഷം ഇല്ലാതാവും.
ജൂണില്‍ കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി ക്ലാസ് ആരംഭിക്കുന്നതിനുവേണ്ടി എന്‍ട്രന്‍സ് പരീക്ഷ അടുത്തവര്‍ഷം നേരത്തേയാക്കും. നടപടികള്‍ സെപ്തംബറിലേ ആരംഭിക്കും.
ജനുവരിയില്‍ അപേക്ഷ സ്വീകരിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും. ജൂണ്‍ പകുതിയോടെ ക്ലാസ് ആരംഭിക്കും.
https://www.facebook.com/Malayalivartha