മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവര്‍ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം... എന്‍ജിനിയറിങ് / ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാംഘട്ടത്തില്‍ പരിഗണിക്കില്ല....

ഒന്നാംഘട്ട അലോട്ട്‌മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതര്‍ . ആയതിനാല്‍ എന്‍ജിനിയറിങ് / ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവര്‍ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും ഇതുവരെ അലോട്ട്‌മെന്റ് നടപടികളില്‍ പങ്കെടുക്കാത്തവര്‍ക്കും പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാകും. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ബാധകമാണ്.
മുന്‍ വര്‍ഷങ്ങളിലേതു പോലെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ മാത്രം നടത്തിയാല്‍ അലോട്ട്‌മെന്റിനായി പരിഗണിക്കപ്പെടില്ല. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ആയതിനാല്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തി. എന്നാല്‍ ഈ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ കോളേജുകള്‍ നിര്‍ബന്ധമായും സെലക്ട് ചെയ്ത് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ഇവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ബാധകമല്ല.
https://www.facebook.com/Malayalivartha