റ്റിസ്-നെറ്റ്( TISS-NET ) :ഒക്‌ടോബര്‍ 25 നകം അപേക്ഷിക്കുക
റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ മുംബൈ, തുല്‍ജാപുര്‍, ഗൗഹത്തി, ഹൈദരാബാദ് കാമ്പസുകളില്‍, 2014-16 ബാച്ചിലേയ്‌ക്കായി നടത്തുന്ന ഫുള്‍-ടൈം(റെഗുലര്‍) പോസ്റ്റ് ഗ്രാജുവേറ്റ് ബാച്ചുകളിലേക്കുള്ള (എം.എ, എം.എസ്.സി, എം.എച്ച്.എ, എം.പി.എച്ച്) നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തങ്ങോളമിങ്ങോളമുള്ള 35 കേന്ദ്രങ്ങളില്‍ വച്ചാണ് പ്രവേശനപരീക്ഷ നടത്തുന്നത്.
ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുംബൈ കാമ്പസിലേയ്‌ക്ക് എഴുതി അപേക്ഷാഫോം വരുത്താവുന്നതാണ്. അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://admissions.tiss.edu/admission-process/online_appllication_form
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2013 ഒക്‌ടോബര്‍ 25. നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമാണ്. രാജ്യത്തെ 35 കേന്ദ്രങ്ങളില്‍ വച്ച് 2013, ഡിസംബര്‍ 15 നാണ് പരീക്ഷ നടത്തപ്പെടുന്നത്. താഴെ പറയുന്നവയാണ് കേന്ദ്രങ്ങള്‍.
ചണ്‌ഡീഗഢ്, ഡെറാഡൂണ്‍, ഡല്‍ഹി, ഫരീദാബാദ്, ഘാസിയാബാദ്, ജയ്‌പ്പൂര്‍,ലക്‌നൗ, നോയ്‌ഡ്, വാരണാസി, ഭുവനേശ്വര്‍, ഗുവഹാട്ടി, ജംഷഡ്‌പൂര്‍, കൊല്‍ക്കത്ത, പാറ്റ്‌ന, റായ്‌പൂര്‍, റാഞ്ചി, ദിമാപൂര്‍, സില്‍ചര്‍, അഹമ്മദാബാദ്, ഔറംഗാബാദ്, ഭോപ്പാല്‍, ഗ്വാളിയര്‍, ഇന്‍ഡോര്‍, മുംബൈ, നാഗ്‌പൂര്‍, പൂനെ, സോളാപ്പൂര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, വിശാഖപട്ടണം, കോഴിക്കോട്, മധുരൈ, തിരുവനന്തപുരം
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന സൈറ്റ് സന്ദര്‍ശിക്കുക
https://admissions.tiss.edu/
https://www.facebook.com/Malayalivartha