കേരള സര്‍വകലാശാലയുടെ നാലു വര്‍ഷ ബിരുദ പരീക്ഷ 25മുതല്‍ ഡിസംബര്‍ 6വരെ ...
കേരള സര്‍വകലാശാലയുടെ നാലു വര്‍ഷ ബിരുദ പരീക്ഷ 25മുതല്‍ ഡിസംബര്‍ 6വരെ . സമാന കോഴ്‌സുകളിലെ പരീക്ഷ ഒറ്റ ദിവസമായിരിക്കും നടത്തുക. ആറ് പേപ്പറുകളാണ് ആദ്യ സെമസ്റ്ററിലുള്ളത്.
155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്‌സുകളാണുള്ളത്. കഴിഞ്ഞവര്‍ഷം യൂണിവേഴ്‌സിറ്റി പഠനവകുപ്പില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് തുടങ്ങിയെങ്കിലും അഫിലിയേറ്റഡ് കോളേജുകളിലെ ആദ്യ ബാച്ചാണിത്. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കും.
നാലുവര്‍ഷ ബിരുദത്തില്‍ ഒന്നിടവിട്ട സെമസ്റ്ററുകള്‍ കോളേജുകളിലും വാഴ്‌സിറ്റിയിലുമാണ് മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യ സെമസ്റ്ററിന്റെ മൂല്യനിര്‍ണയം കോളേജുകളിലാണ്. ഓരോ കോളേജിലും ഓരോ ക്യാമ്പുകളും ക്യാമ്പ് ഡയറക്ടറുമുണ്ടാവും. രണ്ട് മണിക്കൂര്‍ പരീക്ഷകളുടെ 40പേപ്പറുകളും ഒന്നര മണിക്കൂര്‍ പരീക്ഷയുടെ 50പേപ്പറും ഒരു അദ്ധ്യാപകന്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തണം.
അതത് ദിവസം തന്നെ മാര്‍ക്ക് വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. പരീക്ഷാ കലണ്ടര്‍ പ്രകാരം അതിവേഗം മൂല്യനിര്‍ണയം നടത്തി ഡിസംബര്‍ 20നകം ഫലം പ്രസിദ്ധീകരിച്ചേക്കും.
" f
https://www.facebook.com/Malayalivartha