സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ 109 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി... ജനുവരി 29 വരെ അപേക്ഷിക്കാം
സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ 109 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി... ജനുവരി 29 വരെ അപേക്ഷിക്കാം
അസിസ്റ്റന്റ്/ ഓഡിറ്റര്‍, ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍, മരാമത്ത് വകുപ്പില്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍, കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ എല്‍ഡിവി/ എച്ഡിവി ഡ്രൈവര്‍ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകള്‍.
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കെഎഎസിന്റെ രണ്ടാമത്തെ വിജ്ഞാപനം പിഎസ്‌സി തയ്യാറാക്കിയിട്ടില്ല. ഡിസംബര്‍ 31നകം വിജ്ഞാപനം വന്നില്ലെങ്കില്‍ പ്രായപരിധി പിന്നിടുന്നവര്‍ക്ക് അവസരം നഷ്ടപ്പെട്ടേക്കും.
https://www.facebook.com/Malayalivartha