ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂരില്‍ മെഡിക്കല്‍ പി.ജി. പ്രവേശനം
2014 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ഡിപ്ലോമ എന്നിവയിലേയ്‌ക്കുള്ള പ്രവേശനത്തിന് വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് വിജ്ഞാപനം പുറപ്പെടുവിച്ചു. പി.ജി. പ്രവേശനം അനുവദിക്കുന്ന വിഷയങ്ങളും, കോഴ്‌സിന്റെ പേരും ചുവടെ ചേര്‍ക്കുന്നു.
അനസ്‌തീഷ്യ(എം.ഡി,ഡിഎ), അനാട്ടമി(എം.ഡി), ബയോകെമിസ്‌ട്രി(എം.ഡി), ക്ലിനിക്കല്‍ പതോളജി(ഡി.സി.പി), കമ്മ്യൂണിറ്റിമെഡിസിന്‍(എം.ഡി). ഡെര്‍മറ്റോളജി, വെനീറല്‍ ആന്റ് ലെപ്.(എം.ഡി. ഡിഡിവിഎല്‍) ഇ.എന്‍.റ്റി (എം.എസ്, ഡി.എല്‍.ഒ), ജെറിയാട്രിക് മെഡിസിന്‍(എം.ഡി), ജനറല്‍ മെഡിസിന്‍(എം.ഡി), ജനറല്‍ സര്‍ജറി(എം.എസ്), മൈക്രോബയോളജി(എം.ഡി), ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനകക്കോളജി( എം.എസ്, ഡി ജി ഒ),ഓഫ്‌താല്‍മോളജി(എംഎസ്, ഡി,ഒ), ഓര്‍ത്തോപീഡിക്‌സ്(എം എസ്, ഡി ഓര്‍ത്ത്), പീഡിയാട്രിക്‌സ്(എംഡി,ഡി.സി.എച്ച്), പതോളജി(എം.ഡി) ഫാര്‍മക്കോളജി(എം ഡി), ഫിസിയോളജി(എം ഡി), ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍(എം ഡി) സൈക്കിയാട്രി(എം ഡി, ഡി.പി.എം), റേഡിയോ ഡയഗ്‌നോസിസ്(എം.ഡി,ഡി.എം. ആര്‍ ഡി) റേഡിയോതെറാപ്പി (എം ഡി ഡിഎംആര്‍റ്റി), റെസ്‌പിറേറ്ററി മെഡിസിന്‍( എം ഡി), ട്രാന്‍സ്‌ഫ്യൂഷന്‍ മെഡിസിന്‍ (എം ഡി)
രണ്ടു വിഷയങ്ങളിലുള്ള ഏതെങ്കിലും 4 കോഴ്‌സുകള്‍ക്ക് അപേക്ഷിയ്‌ക്കുവാന്‍ മാത്രമേ ഒരു അപേക്ഷകനെ അനുവദിക്കുകയുള്ളൂ.(ഉദാഹരണത്തിന് ഡി പി എം, എം.ഡി സൈക്കിയാട്രി എന്നിവയെ ഒരേ വിഷയത്തിലെ രണ്ടു കോഴ്‌സുകളായി മാത്രമേ കണക്കാക്കുകയുള്ളൂ. 8-11-2013 അര്‍ധരാത്രി 12.00 മണി വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അതിനായി താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://admissions.cmcvellore.ac.in
https://www.facebook.com/Malayalivartha