റെയില്‍വേയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം...
റെയില്‍വേയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സ്റ്റാഫ് ആന്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, മ്യൂസിക് ടീച്ചര്‍, ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങി നിരവധി പോസ്റ്റുകളിലാണ് ഒഴിവുള്ളത്.
ആകെ 1,036 ഒഴിവുകളുണ്ടെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. 2025 ജനുവരി ഏഴ് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 ഫെബ്രുവരി ആറാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഓരോ പോസ്റ്റിലേക്കും അപേക്ഷിക്കുന്നതിനുള്ള യോഗ്യത, തസ്തികയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ എന്നിവ ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എന്ന വെസ്‌ബൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha