റിപ്പോ നിരക്കില്‍ കുറവ്.... സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു....

വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി മാറി
പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാനായി റിസര്‍വ് ബാങ്ക് തയ്യാറായത്.ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുര്‍ബലാവസ്ഥകൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
യുഎസിന്റെ 26 ശതമാനം തീരുവ ബാധിക്കാനിടയുള്ളതിനാല്‍ അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടുപോകുന്നു.
"
https://www.facebook.com/Malayalivartha