ഇഗ്നോയില്‍ 2014 ലേയ്‌ക്കുള്ള പ്രവേശനം ആരംഭിച്ചു
ജനുവരി 2014 മുതല്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിലെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേയ്‌ക്ക് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷാഫോം പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടു വാങ്ങുമ്പോള്‍ 150 രൂപയാണ് നല്‍കേണ്ടത്. തപാലില്‍ ലഭിക്കണമെങ്കില്‍, ഇഗ്നോ, ന്യൂഡല്‍ഹിയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം താഴെ പറയുന്ന വിലാസത്തിലേയ്‌ക്ക് അപേക്ഷിച്ചാല്‍ മതി.
രജിസ്‌ട്രാര്‍, സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ ഡിവിഷന്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, മൈതാന്‍ ഗാര്‍ഹി(Maidan Garhi), ന്യൂഡല്‍ഹി-110 068.
www.ianou.ac.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്യുകയുമാവാം.
2013 ഡിസംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാനതീയതി. 500 Rs/- ഫീസോടുകൂടി വൈകി ഡിസംബര്‍ 31, 2013 വരെ അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക
http://ignou.ac.in/userfiles/adv 2014%281%29.pdf
https://www.facebook.com/Malayalivartha