മുംബൈയിലെ എന്‍.ഐ.റ്റി ഐ.ഇ.യില്‍ പി.ജി.ഡി.ഐ.എം./പി.ജി.ഡി.ഐ.എസ.ഇ.എം കോഴ്‌സുകള്‍
2014-15 അധ്യയന വര്‍ഷത്തില്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ എഞ്ചിനീയറിംഗ്(എന്‍.ഐ.റ്റി.ഐ.ഇ) ല്‍ താഴെ പറയുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേയ്‌ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്‌ട്രിയല്‍ മാനേജ്‌മെന്റ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റി ആന്റ് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്
യോഗ്യത:
എഞ്ചിനീയറിംഗ്/ടെക്‌നോളജി ബിരുദധാരികളായിരിക്കണം. 60% മാര്‍ക്കോടെയു
ള്ള ബിരുദമാണ് വേണ്ടത്. എസ്.സി/എസ്.ടി/പി.ഡി വിഭാഗത്തിലുള്ളവര്‍ക്ക് 5% മാര്‍ക്കിളവ് ലഭിക്കും. സാധുതയുള്ള ഒരു CAT-സ്‌കോര്‍ ഉണ്ടായിരിക്കണം.
ഗ്രൂപ്പ്‌ചര്‍ച്ച, മുഖാമുഖം, തൊഴില്‍ പരിചയം, അധ്യയന നിലവാരം എന്നിവയേയും CAT-സ്‌കോറിനേയും അധികരിച്ചാണ് പ്രവേശനം നടത്തുന്നത്. സംവരണം, ഗവണ്‍മെന്റ് ചട്ടങ്ങള്‍ക്കനുസൃതമായാണ് നല്‍കുന്നത്.
അപേക്ഷ: ഓണ്‍ലൈന്‍ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അതിനായി
http://www.nitie.edu/apply online_im_isem_itm - എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷാസമര്‍പ്പണത്തിനുള്ള അവസാനതീയതി 2013, ഡിസംബര്‍ 17 ആണ് വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
http://www.nitie.edu/IMISEMITM.pdf
https://www.facebook.com/Malayalivartha