അസോസിയേറ്റ് ഫെലോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്ത് കോഴ്‌സ്
ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ തൊഴില്‍ വകുപ്പു മന്ത്രാലയത്തിനു കീഴിലുള്ള, ഡയറക്‌ടറേറ്റ് ജനറല്‍ ഫാക്‌ടറി അഡൈ്വസ് സര്‍വ്വീസ് ആന്റ് ലേബര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗീകരിച്ചിട്ടുളള അസോസിയേറ്റ് ഫെലോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്ത് കോഴ്‌സിലേയ്‌ക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് എഞ്ചിനീയറിംഗ് ആണ് കോഴ്‌സ് നടത്തുന്നത്.
പ്രവേശനത്തിനു വേണ്ട യോഗ്യതകള്‍
1. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം
2. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുക
3. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായോ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലറുമായോ പെര്‍മനന്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടായിരിക്കണം.
4. ഒരു വ്യവസായവുമായി ബന്ധപ്പെട്ട് ഒക്യുപേഷന്‍ ഹെല്‍ത്തിന്റെ രംഗത്ത് ഫുള്‍ടൈം മെഡിക്കല്‍ ഓഫീസറായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ജനറല്‍ പ്രാക്‌ടീസ് ചെയ്‌തിട്ടുണ്ടായിരിക്കണം.
അപേക്ഷാ ഫോമുകള്‍ താഴെ പറയുന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.
http://srmc_ehe.org.in/uploadimages/Application_Form%20MPH
https://www.facebook.com/Malayalivartha