പൂനെ, ജിഐപിഇ-യില്‍ പി എച്ച് ഡി
2014 ജനുവരിയില്‍ ആരംഭിക്കുന്ന പി.എച്ച്.ഡി സെഷനിലേയ്‌ക്ക് ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്റ് ഇക്കണോമിക്‌സ് അപേക്ഷകള്‍ ക്ഷണിച്ചു.
ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നോ 55% മാര്‍ക്കോടെ ( സംവരണ വിഭാഗക്കാര്‍ക്ക് 50% മതിയാകും), ഇക്കണോമിക്‌സ്, പോപ്പുലേഷന്‍ സ്‌ററഡീസ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് എന്നിവയിലേതെങ്കിലും ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
2013 നവംബര്‍ 29 വെള്ളിയാഴ്‌ചയ്‌ക്കു മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. 2014 ജനുവരി 11 ന് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പി എച്ച് ഡി പ്രവേശനം നല്‍കുന്നത്.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha