ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റില്‍ ഡിപ്ലോമ
2014 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ഡിപ്ലോമ പ്രോഗ്രാം ഇന്‍ ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേയ്‌ക്ക്, ഇന്ത്യന്‍ സൊസൈറ്റി ഫൊര്‍ ട്രെയിനിംഗ് ആന്റ് ഡവലപ്‌മെന്റ് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ്, ഫാക്കല്‍റ്റി, അഡ്‌മിനിസ്‌ട്രേറ്റര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍, ട്രെയിനര്‍, എച്ച്.ആര്‍ പ്രാക്‌ടീഷണര്‍ എന്നീ ഏതെങ്കിലും പദവികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്റ്, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ ഡിപ്ലോമ (മറ്റു വിഷയങ്ങളില്‍ പിജി ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം).
അല്ലെങ്കില്‍ ബി.ഇ, എം.ഇ, എം.ബി.ബി.എസ്, സിഎഐഐബി, എം.സി.എ,എ, ഐസിഡബ്ലു.എ, എം.എഡ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദങ്ങളേതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ എന്‍ഡിഎ/ഐഎംഎ/ഒറ്റിഎ/എയര്‍ഫോഴ്‌സ് അക്കാഡമി/ഇന്ത്യന്‍ നേവല്‍ അക്കാഡമി എന്നിവയിലെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുള്ള സൈനിക ഉദ്യോഗ്‌ഥര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ അപേക്ഷിക്കാം.
ഐ.എസ.റ്റി.ഡി, ഡിപ്ലോമ പ്രോഗ്രാം, ന്യൂഡല്‍ഹി- യുടെ പേരില്‍ മാറാവുന്ന 300 രൂപയുടെ ക്രോസ്‌ഡ്‌് ചെക്ക്, ട്രെയിനിംഗ് ഹൗസ്, ബി-41, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ ന്യൂ മെഹ്‌റൗലി റോഡ്, ന്യൂഡല്‍ഹി-110016 എന്ന വിലാസത്തിലേയ്‌ക്ക് അയച്ചാല്‍ പ്രോസ്‌പ്‌ക്‌ടസും അപേക്ഷാഫോമും ലഭിക്കും. ചുവടെ കൊടുക്കുന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്യുവാന്‍ കഴിയും.
http://www.istddiploma.org/downloads/admission%20 Form%20.doc.
https://www.facebook.com/Malayalivartha