ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് സ്‌കോളര്‍ഷിപ്പ്
അയര്‍ലണ്ടിലേയ്‌ക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടന്നു വരുന്നതിനുവേണ്ടി 100 പുതിയ സ്‌കോളര്‍ഷിപ്പുകള്‍ അയര്‍ലണ്ട് പ്രഖ്യാപിച്ചു. 1913-16 കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ പഠനം നടത്തിയിട്ടുള്ള മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് വി.വി.ഗിരിയുടെ അനുസ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള നാലു സ്‌കോളര്‍ഷിപ്പുകളും ഇതില്‍പ്പെടുന്നു.
അയര്‍ലണ്ടിന്റെ തൊഴില്‍- വ്യവസായ-ഇന്നോവേഷന്‍ വകുപ്പുമന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്റെ അഞ്ചുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനിടെ ചൊവ്വാഴ്‌ച പ്രഖ്യാപിച്ചതാണിത്. അയര്‍ലണ്ടില്‍ ഇപ്പോള്‍ ഏകദേശം ആയിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. 2014-ല്‍ അത് ഇരട്ടിയാക്കുവാനും, 2015 ല്‍ അത് 5000 ആയി ഉയര്‍ത്തുവാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വിസാ അപേക്ഷകളില്‍ 120% വര്‍ദ്ധന ഉണ്ടായതായി ഐറിഷ് അംബാസഡര്‍ വ്യക്തമാക്കി.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha