പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ആശങ്കയില്ലാതെ പരീക്ഷയെഴുതാം , ഉത്തരക്കടലാസില്‍ റജിസ്റ്റര്‍ നമ്പര്‍ അച്ചടിക്കും
റജിസ്റ്റര്‍ നമ്പര്‍ അച്ചടിച്ച പി എസ് സി ഉത്തരക്കടലാസില്‍ ഇനി അയോഗ്യതയില്ലാതെ പരീക്ഷയെഴുതാം.
പിഎസ്‌സി പരീക്ഷയില്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്നത് രജിസ്റ്റര്‍ നമ്പര്‍ പ്രശ്‌നത്തിലാണ്. പി.എസ്.സിയുടെ ഒഎംആര്‍ ഉത്തരക്കടലാസുകളില്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും രജിസ്റ്റര്‍ നമ്പര്‍ പ്രത്യേകം അച്ചടിച്ചു നല്‍കാന്‍ നടപടി തുടങ്ങി. രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിന്റെ പിഴവു മൂലം എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ മാത്രം പതിനാലായിരത്തോളം പേരാണ് അയോഗ്യരായത്.
ഒ.എം.ആര്‍ ഷീറ്റില്‍ ബബിള്‍ കറുപ്പിച്ചു രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോഴുണ്ടാകുന്ന പിഴവാണ് ഇത്തരത്തില്‍ അയോഗ്യരാകുന്നത്.ഒ.എം.ആര്‍ ഷീറ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍ പിഴവുള്ളവ സ്വീകരിക്കില്ല. പ്രതീക്ഷയോടെ പരീക്ഷയെഴുതി കാത്തിരിക്കുന്നവര്‍ ഈ പിഴവ് അറിയുന്നില്ല. ഈ സാഹചര്യത്തിലാണ് പി.എസ്.സി ചെയര്‍മാന്‍ റജിസ്റ്റര്‍ നമ്പര്‍ അച്ചടിക്കുന്നതിനെകുറിച്ച് ആലോചിച്ചത്.
ഒ.എം.ആര്‍ ഷീറ്റില്‍ വിവിധ വേര്‍ഷനുകള്‍ വ്യക്തമാക്കുന്ന ആല്‍ഫകോഡുകള്‍ കറുപ്പിച്ചു രേഖപ്പെടുത്തുകയായിരുന്നു മുമ്പ് പതിവ്. എന്നാലതുമാറ്റി ഏത് വേര്‍ഷനാണെന്ന് അച്ചടിച്ചു വന്നതോടെ അത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എളുപ്പമായി. ഇതേ മാതൃക പിന്തുടര്‍ന്നാണു രജിസ്റ്റര്‍ നമ്പറും അച്ചടിച്ചു നല്‍കുന്നത്. ഈ രീതി നടപ്പിലാകുന്നതോടെ ഉത്തരക്കടലാസുകള്‍ അസാധുവാകുന്നതു പൂര്‍ണ്ണമായും ഒഴിവാകുകയും ഫലപ്രഖ്യാപനം പെട്ടെന്ന് സാധിക്കുകയും ചെയ്യും.
ഒരു ഉദ്യോഗാര്‍ത്ഥി സ്വന്തം രജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ച് മറ്റൊരാളിന്റെ നമ്പര്‍ എഴുതിയാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ തെറ്റിച്ചതെന്ന് കണ്ടെത്താന്‍ വളരെയധികം സമയമെടുക്കുന്നുണ്ട്. നമ്പര്‍ അച്ചടിച്ചു നല്‍കിയാല്‍ ഈ പ്രശ്‌നവും മാറും. ഒരു പരീക്ഷയ്‌ക്കായി തയ്യാറാക്കുന്ന ഒ.എം.ആര്‍ ഷീറ്റ് മറ്റു പരീക്ഷയ്‌ക്കു ഉപയോഗിക്കാറില്ല. ഇനി രജിസ്റ്റര്‍ നമ്പര്‍ അച്ചടിച്ച ഷീറ്റ് ഉദ്യോഗാര്‍ത്ഥി വന്നില്ലെങ്കില്‍ റദ്ദാക്കിയാലും അധികച്ചെലവ് വരില്ല. എന്തായാലും ഈ രീതി നടപ്പാക്കിയാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയോഗ്യതാ ഭീഷണി ഇല്ലാതെ പരീക്ഷയെഴുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha