2017 ല്‍ കേരളം സമ്പൂര്‍ണ ഇ-സാക്ഷരത സംസ്ഥാനമായി മാറും
കേരളത്തെ രണ്ടായിരത്തി പതിനേഴോടുകൂടി ലോകത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-സാക്ഷരത സംസ്ഥാനമായി മാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ്. തിരുവനന്തപുരം , എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടം. ഇവിടുത്തെ 100 പഞ്ചായത്തിലുള്ളവരെ ഇ-സാക്ഷരരാക്കുന്ന പ്രഖ്യാപനം 2015 മാര്‍ച്ചില്‍ നടക്കും. ഇതിന്റെ മുന്നോടിയായി 30 പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
രണ്ടാം ഘട്ടത്തില്‍ 478 പഞ്ചായത്തുകളിലെ ജനങ്ങളെ ഇ-സാക്ഷരരാക്കുകയാണ് ചെയ്യാനുള്ള പദ്ധതി. കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha