ന്യൂ ഇന്ത്യ അഷുറന്‍സില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 509 ഒഴിവുകള്‍
പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് ലിമിറ്റഡിലേക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (സ്‌കെയില്‍ 1) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 509 ഒഴിവുകളുണ്ട്. (ജനറല്‍ 261, ഒ.ബി.സി. 138, എസ്.സി. 73, എസ്.ടി. 37). ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓരോ വിഭാഗങ്ങളും ഒഴിവുകളും ചുവടെ:ഫിനാന്‍സ് (65 ഒഴിവുകള്‍), എന്‍ജിനീയറിംഗ് (25),ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് (30), ലീഗല്‍ (40),ജനറലിസ്‌റ്റ് (349).
2015 ജനുവരി 10, 11 തീയതികളിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്കുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
600 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 50 രൂപ. www.newinida.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. അവസാന തീയതി നവംബര്‍ മൂന്ന്.
https://www.facebook.com/Malayalivartha