എസ്.എസ്. എല്‍.സി പരീക്ഷ മാര്‍ച്ച് ഒമ്പതിന്
എസ്‌എസ്‌എല്‍ സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അടുത്ത മാര്‍ച്ച് 9 ന് ആരംഭിക്കുന്ന പരീക്ഷ 23 ന് അവസാനിക്കും.
പരീക്ഷാഫീസ് പിഴ കൂടാതെ നവംബര്‍ നാലു മുതല്‍ 14 വരെയും പിഴയോടെ 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. എല്ലാ ദിവസവും ഒന്നേമുക്കാലിനു പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്‌ച പരീക്ഷ ഉണ്ടാകില്ല.
പരീക്ഷാ സമയവിവരം: മാര്‍ച്ച് ഒന്‍പത് 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ. പാര്‍ട്ട്1, പത്തിന് ഒന്നാം ഭാഷ പാര്‍ട്ട് 2, 11 നു രണ്ടാം ഭാഷ ഇംഗ്ലീഷ് , 12 നു മൂന്നാംഭാഷ ഹിന്ദി/ജനറല്‍ നോളേജ്, 16 നു സോഷ്യല്‍ സയന്‍സ്, 17 നു ഗണിതശാസ്‌ത്രം, 18 നു ഊര്‍ജതന്ത്രം, 19 നു രസതന്ത്രം , 21 നു ജീവശാസ്‌ത്രം , 23 നു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഈ വര്‍ഷം പത്താംക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും 2014 മാര്‍ച്ചില്‍ ഐ.ടി പരീക്ഷ ജയിക്കാത്തവര്‍ക്കും പ്രാക്‌ടിക്കല്‍ പരീക്ഷയോടൊപ്പം ജനുവരി മാസത്തില്‍ ഐ.ടി പരീക്ഷ നടത്തും. 2013 നു മുമ്പ് ഐ.ടി തിയറി പരീക്ഷ എഴുതി വിജയിക്കാത്തവര്‍ക്കു മാത്രമാണ് 2015 മാര്‍ച്ച് 23 നു ഐ.ടി എഴുത്തു പരീക്ഷ.
https://www.facebook.com/Malayalivartha